കോഴിക്കോട്:നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബി കരാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരാറുകാരനായ ആലിക്കോയയെ ആണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരെ നരഹത്യയ്‌ക്കാണ് അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
കോഴിക്കോട് - ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത്, വ്യാഴാഴ്‌ച (23-06-2022) ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു അപകടമുണ്ടായത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുമ്പോഴായിരുന്നു അപകടം. ഗതാഗതം നിയന്ത്രിക്കാതെയും ശരിയായ രീതിയില്‍ കയറിട്ട് കെട്ടാതെയുമാണ് പോസ്റ്റ് മുറിച്ചത്.