കോഴിക്കോട് :മദ്യ ലഹരിയിൽ പെരുമ്പാമ്പുമായി യുവാവിന്‍റെ പ്രദർശനം. മുചുകുന്ന് സ്വദേശി ജിത്തുവാണ് സ്കൂട്ടറിൽ പാമ്പുമായി രാത്രിയില്‍ റോഡില്‍ അത്യന്തം അപകടകരമായ അഭ്യാസം നടത്തിയത്. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം.
ജിത്തു പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയേയാണ് പ്രകടനങ്ങള്‍ നടത്തിയത്. പാമ്പിനെ സ്കൂട്ടറിന്‍റെ പിന്‍സീറ്റില്‍ വയ്ക്കുകയായിരുന്നു. ഇടയ്ക്ക് എടുത്തുയര്‍ത്തിയും തോളിലിട്ടും ജിത്തു അപകടകരമാംവിധം പാമ്പിനെ കൈകാര്യം ചെയ്യുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
'മോനേ, മുത്തേ പെഗ് വേണോ' ; മദ്യലഹരിയില്‍ പെരുമ്പാമ്പുമായി റോഡില്‍ അഭ്യാസം, സ്‌കൂട്ടറിന്‍റെ പിന്‍സീറ്റില്‍ വച്ച് യാത്ര ; വീഡിയോ Also Read: ദൃശ്യം കാണാം: മലയിടുക്കില്‍ 45 മണിക്കൂര്‍; ചരിത്രമായ രക്ഷാദൗത്യത്യം
താന്‍ പോറ്റുന്നതാണെന്ന് പറയുന്നതും, മദ്യം വേണോയെന്ന് പാമ്പിനോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. പൊലീസ് അധികൃതർ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി.
വീഡിയോ പ്രചരിച്ചതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.