കോഴിക്കോട്:വ്യാഴാഴ്ച്ച മെഡിക്കൽ കോളജിൽ മരിച്ച റുഖ്യാബിക്ക് (57) കൊവിഡ് സ്ഥിരീകരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. ഇവരുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
വ്യാഴാഴ്ച മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് ചെക്യാട് 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു
അതേസമയം കോഴിക്കോട് ചെക്യാട് 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ഒരു വീട്ടിലെ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.