കോഴിക്കോട്: സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത സംസ്ഥാന സർക്കാരിന്‍റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് ആരോപിച്ചാണ് പ്രതിഷേധം.
സോളാർ കേസ് സിബിഐക്ക്; കോഴിക്കോട് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം - സോളാർ കേസ് സിബിഐക്ക്
യുഡിഎഫ് നേതാക്കൾക്കെതിരെ രാഷ്ട്രീയ പ്രേരിതമായി മുഖ്യമന്ത്രി സിബിഐയെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
![സോളാർ കേസ് സിബിഐക്ക്; കോഴിക്കോട് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം kozhikodeYouth congress protest കോഴിക്കോട്ട് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം സോളാർ കേസ് സിബിഐക്ക് solar case handed over to CBI](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10366463-thumbnail-3x2-sdg.jpg)
സോളാർ കേസ് സിബിഐക്ക്; കോഴിക്കോട്ട് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം
യുഡിഎഫ് നേതാക്കൾക്കെതിരെ രാഷ്ട്രീയ പ്രേരിതമായി മുഖ്യമന്ത്രി സിബിഐയെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍റെ തട്ടിപ്പ് സർക്കാർ യുഡിഎഫിനെതിരെ മറ്റൊരു തട്ടിപ്പുകാരിയെ കൂട്ടുപിടിച്ചത് കേരളം തള്ളിക്കളയുമെന്നും കെഎം അഭിജിത്ത് പറഞ്ഞു.