കോഴിക്കോട് : കട്ടിപ്പാറ വിഒടിയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ഉച്ച ഭക്ഷണ സമയത്തായിരുന്നു അപകടം.
ഉച്ചഭക്ഷണസമയത്ത് സ്‌കൂള്‍ കെട്ടിടത്തിലേക്ക് മതിലിടിഞ്ഞുവീണു ; കോഴിക്കോട് ഒഴിവായത് വന്‍ ദുരന്തം - vetti ozhinja thottam
സംഭവം കോഴിക്കോട് കട്ടിപ്പാറ വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യു.പി സ്‌കൂളില്‍
സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഉച്ചഭക്ഷണസമയത്ത് മതിലിടിഞ്ഞ് വീണു: കോഴിക്കോട് ഒഴിവായത് വന്‍ ദുരന്തം
സ്‌കൂള്‍ കെട്ടിടത്തിന്‍റെ ചുമരുകള്‍ക്ക് പൊട്ടലുണ്ട്. അപകടത്തില്‍ കല്ലും, സിമന്‍റ് പാളികളും ക്ലാസ് മുറിയിലേക്ക് പതിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തകര്‍ന്ന മതില്‍ കൂടുതല്‍ ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളും പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്.