കേരളം

kerala

ETV Bharat / state

വിനയായത് രണ്ടാം ഫോൺ; ഷഹറൂഖിനെ കേരള പൊലീസിന് കൈമാറി, എൻഐഎ വരെ ഇടപെട്ട കേസിന്‍റെ അന്വേഷണ വഴിയിങ്ങനെ - ഷഹറൂഖിന് വിനയായത് രണ്ടാം ഫോൺ

രാത്രി 12 മണിയോടെ ഇയാളുടെ ഫോൺ രത്നഗിരി റെയിൽവേ സ്റ്റേഷൻ സമീപമുള്ള എടിഎം പരിസരത്ത് നിന്നും ഓൺ ആയത്. അന്വേഷണ സംഘം പ്രധാനമായും ഒത്തു നോക്കിയത് കയ്യക്ഷരമാണ്. രത്നഗിരിയില്‍ നിന്ന് പിടികൂടിയ ഷഹറൂഖ് സെയ്‌ഫിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി രത്നഗിരി പൊലീസ് പ്രതിയെ കേരള എടിഎസിന് കൈമാറി.

train follow  Kozhikode train fire  Accused Shaharukh Saifi nabbed  ഷഹറൂഖ് സെയ്‌ഫി  ട്രെയിൻ തീ വയ്‌പ്പ് കേസ്  ട്രെയിൻ തീ വയ്‌പ്പ് കേസിന്‍റെ അന്വേഷണ വഴികളിങ്ങനെ  ഷഹറൂഖിന് വിനയായത് രണ്ടാം ഫോൺ  എക്‌സിക്യൂട്ടീവ് എക്‌സ്രപ്രസ്
ഷഹറൂഖ് സെയ്‌ഫി

By

Published : Apr 5, 2023, 12:54 PM IST

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്‌ഫിയെ (24) കുടുക്കിയത് കൈവശം ഉണ്ടായിരുന്ന മറ്റൊരു ഫോൺ. മാർച്ച് 31 മുതൽ രാജ്യ തലസ്ഥാനത്ത് നിന്ന് കാണാതായ ഇയാളുടെ കൈവശം രണ്ട് ഫോണുകൾ ഉണ്ടായിരുന്നു. ഒരു സിം കാർഡ് ഉപേക്ഷിക്കുകയും മറ്റൊരു ഫോൺ സ്വിച്ച് ഓഫ് ചെയ്‌തും സമ്പർക്ക ക്രാന്തി എക്‌സ്പ്രസ് ട്രെയിനിലാണ് ഇയാൾ കേരളത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം.

എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിൽ കയറി അക്രമം നടത്തിയ ശേഷം ട്രാക്കിൽ നിന്ന് കിട്ടിയ ഇയാളുടെ ബാഗിൽ നിന്നും സിം കാർഡ് ഇല്ലാത്ത ഫോണും മറ്റു വിവരങ്ങളും ആണ് ലഭിച്ചിരുന്നത്. അന്വേഷണ സംഘം പ്രധാനമായും ഒത്തു നോക്കിയത് കയ്യക്ഷരമാണ്. കേരള പൊലീസ് തയ്യാറാക്കിയ രേഖ ചിത്രം ഇന്ത്യയിൽ ഉടനീളം ഉള്ള അന്വേഷണ സംഘങ്ങളിലേക്ക് കൈമാറിയിരുന്നു. ഇതിന് പ്രധാനമായും മുൻകൈ എടുത്തത് എൻഐഎ ആണ്.

അതിനിടെ, ഇന്നലെ രത്നഗിരിയില്‍ നിന്ന് പിടികൂടിയ ഷഹറൂഖ് സെയ്‌ഫിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി രത്നഗിരി പൊലീസ് പ്രതിയെ കേരള എടിഎസിന് കൈമാറി. ഡിവൈഎസ്‌പി റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി കേരളത്തിലേക്ക് തിരിച്ചു. തുടർന്നുള്ള യാത്ര ഏത് മാർഗ്ഗമാണ് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

കേരള പൊലീസ് മുതൽ എൻഐഎ വരെ: ഇന്ത്യയിൽ തന്നെ നടന്ന അപൂർവ്വ ട്രെയിൻ ആക്രമണത്തിൽ കേന്ദ്രം ഇടപെട്ടതോടെയാണ് മുഴുവൻ അന്വേഷണ സംഘങ്ങളും ഉണർന്ന് പ്രവർത്തിച്ചത്. ഇതിൻ്റെ ഭാഗമായാണ് ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇതേ പേരുള്ള ആളുകളെ തേടി ഭീകര വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്തിയത്.

മൂന്ന് ഷഹറൂഖ്‌ മാരെ കണ്ടെത്തിയെങ്കിലും കൈയക്ഷരവും അനുബന്ധ തെളിവുകളും യോജിക്കാതായതോടെ വിട്ടയക്കുകയായിരുന്നു. അതിനിടെ ഡൽഹി പൊലീസ് പുറത്ത് വിട്ട ഒരു മിസ്സിംഗ് കേസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയിലേക്ക് കാര്യങ്ങൾ എത്തിയത്. അതിന് ഉപകരിച്ചത് കൈയക്ഷരവുമായിരുന്നു.

എലത്തൂരിലെ ആക്രമണത്തിന് പിന്നാലെ റോഡ് - റെയിൽ മാർഗ്ഗങ്ങളിലൂടെയാണ് ഇയാൾ രത്നഗിരിയിൽ എത്തിയത് എന്നാണ് കേന്ദ്ര ഇൻ്റലിജൻസിന് ആദ്യം വിവരം ലഭിച്ചത്. ഈ വിവരം മുംബൈ എടിഎസിനും എൻഐഎയ്ക്കും കൈമാറിയിരുന്നു. ഇതോടെ മുംബൈയിലും രത്നഗിരിയിലുമുള്ള മുഴുവൻ ആശുപത്രികൾ കേന്ദ്രീകരിച്ചു എടിഎം കേന്ദ്രീകരിച്ചും സംഘങ്ങൾ പരിശോധന നടത്തി.

സിവിൽ ആശുപത്രിയിലെ പരിശോധനയിലാണ് പൊള്ളലേറ്റും മുഖത്ത് പരിക്ക് പറ്റിയും ഒരാൾ ചികിത്സ തേടിയെത്തിയതായി വിവരം ലഭിച്ചത്. ഇതേ തുടർന്നുള്ള പരിശോധന ഊർജിതമാക്കുമ്പോഴേക്കും ഇയാൾ ആശുപത്രിയിൽ നിന്നും പുറത്ത് കടന്നിരുന്നു. ആശുപത്രിയിൽ അഡ്‌മിറ്റ് ആക്കേണ്ട പരിക്ക് ആയിട്ട് പോലും പൊലീസിനെ ഭയന്ന് ഇയാൾ പുറത്ത് ചാടി എന്നാണ് വിവരം.

സിസിടിവിയുടെ സഹായത്തോടെ പരിശോധന നടത്തുന്നതിനിടയിൽ രാത്രി 12 മണിയോടെ ഇയാളുടെ ഫോൺ രത്നഗിരി റെയിൽവേ സ്റ്റേഷൻ സമീപമുള്ള എടിഎം പരിസരത്ത് നിന്നും ഓൺ ആയത്. പ്രദേശം വളഞ്ഞ അന്വേഷണ സംഘങ്ങൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെ സഹായത്തോടെ രത്നഗിരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ഷഹറൂഖിനെ കീഴ്പെടുത്തുകയായിരുന്നു.

പ്രാഥമികമായ ചോദ്യം ചെയ്യൽ നിന്നും രത്നഗിരിയിൽ നിന്നും മുംബൈയിലേക്ക് ട്രെയിൻ കയറി അവിടെ നിന്നും അജ്‌മീരിലേക്ക് പോകാനായിരുന്നു ലക്ഷ്യമെന്ന് ഇയാൾ സമ്മതിച്ചു. രത്നഗിരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻ്റ് കൈപ്പറ്റിയാണ് കേരള പൊലീസിന് കൈമാറിയത്. കോഴിക്കോട്ടേക്ക് എത്തിക്കുന്ന പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. പിന്നാലെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.

അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്: അന്വേഷണ ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ, സിറ്റി പൊലീസ് കമ്മീഷണർ രാജ്‌പാൽ മീണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേരളത്തിലേക്ക് എത്തിയ ഇയാൾ എവിടെ നിന്ന് പെട്രോൾ വാങ്ങി, ഏത് സ്ഥലത്തു നിന്ന് ട്രെയിൻ കയറി, അക്രമത്തിന് ശേഷം ഏതു വഴി രക്ഷപ്പെട്ടു, എന്തായിരുന്നു ഈ ആക്രമണത്തിന്‍റെ ലക്ഷ്യം എന്നീ കാര്യങ്ങൾ അറിയുന്നതോടെ മാത്രമേ ഈ സംഭവത്തിന്‍റെ യഥാർത്ഥ ചിത്രം പുറത്തുവരികയുള്ളൂ. ചോദ്യാവലികളും ഹിന്ദി- ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പുവരുത്തുന്ന തിരക്കിലാണ് പ്രത്യേക അന്വേഷണസംഘം.

ABOUT THE AUTHOR

...view details