കോഴിക്കോട് :കൊവിഡ് മാനദണ്ഡങ്ങളോടെ കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നു. സരോവരം ബയോപാർക്കിൽ ശനിയാഴ്‌ച മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകി.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരെയും 48 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവരെയുമാണ് പ്രവേശിപ്പിക്കുന്നത്. വിനോദസഞ്ചാരികൾ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഒരു മണിക്കൂറാണ് സഞ്ചാരികൾക്ക് ചെലവഴിക്കാനാവുക.
കോഴിക്കോട് ടൂറിസം കേന്ദ്രങ്ങൾ തുറന്നു; കൊവിഡ് നിയന്ത്രണങ്ങളോടെ സഞ്ചാരികൾക്ക് പ്രവേശനം ALSO READ:പൂവനെ അടയിരുത്തി പരീക്ഷണം ; കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് അന്‍വിറ
അതേസമയം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ഒരറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. കൂടാതെ കണ്ടെയ്ൻമെന്‍റ് സോണിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചിരിക്കുകയാണ്.