താമരശ്ശേരി:താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഓവുചാലിലേക്ക് പതിച്ച് ഒരാള്‍ക്ക് പരിക്ക്. ചേളന്നൂര്‍ സ്വദേശി ഗിരീഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ചിപ്പിലിത്തോടിന് സമീപമായിരുന്നു അപകടം. ചുരം ഇറങ്ങുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ പതിച്ച് റോഡരികിലെ പാറയില്‍ ഇടിക്കുകയായിരുന്നു.
താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഓവുചാലിലേക്ക് പതിച്ച് ചേളന്നൂര്‍ സ്വദേശിക്ക് പരിക്ക് - thamarassery pass
ചുരം ഇറങ്ങുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ പതിച്ച് റോഡരികിലെ പാറയില്‍ ഇടിക്കുകയായിരുന്നു.
കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ പതിച്ച്
ഇതോടെ പിന്നിലുണ്ടായിരുന്ന പിക്കപ്പും കാറില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് കാറ് പൂര്‍ണമായും തകര്‍ന്നു. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് ചുരത്തിലെ ഗതാഗതം നിയന്ത്രിച്ചത്. നാലാം വളവ് അടിവാരം റോഡില്‍ ഇന്നലെ പിക്കപ്പും അപകടത്തില്‍പ്പെട്ടിരുന്നു.
Also Read ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു; സഹായി ചികിത്സയില്‍