കോഴിക്കോട്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൗണിനോട് സഹകരിച്ച് ജനങ്ങൾ. ജില്ലയില്‍ സമ്പർക്ക രോഗികളുടെ എണ്ണത്തില്‍ 15 മടങ്ങ് വർധനവ് ഉണ്ടായതോടെ ആണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല ഭരണകൂടം ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. വൈദ്യ സഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൊലീസ് പരിശോധനയും കർശനമാണ്.
കൊവിഡ് പ്രതിരോധം; കോഴിക്കോട് ലോക്ക്ഡൗൺ പൂർണം - kozhikode covid news
ജില്ലയില്‍ സമ്പർക്ക രോഗികളുടെ എണ്ണത്തില്‍ 15 മടങ്ങ് വർധനവ് ഉണ്ടായതോടെ ആണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല ഭരണകൂടം ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
കോഴിക്കോട് നഗരവും സമീപ പ്രദേശങ്ങളും പൂർണമായും നിശ്ചലമാണ്. പെട്രോൾ പമ്പും, ചില മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് ഞായറാഴ്ച തുറന്നത്. മറ്റ് കടകൾ എല്ലാം അടഞ്ഞു കിടന്നു. അത്യാവശ്യത്തിന് ഇറങ്ങിയവരുടെ വാഹനങ്ങൾ മാത്രമാണ് നിരത്തുകളിൽ ഉണ്ടായിരുന്നത്. ചരക്കു നീക്കം, ആരോഗ്യമേഖല, മാധ്യമങ്ങളടക്കമുള്ള അവശ്യ സർവീസുകൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് യാത്ര അനുമതി നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ എടച്ചേരി, ഏറാമല, പുറമേരി ഗ്രാമ പഞ്ചായത്തുകള്‍ പൂർണമായും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. വേളം പഞ്ചയത്തിലെ വാര്‍ഡ് എട്ട്, വളയം പഞ്ചായത്തിലെ വാര്‍ഡ് 11, വില്യാപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 14, ചോറോട് പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, ചെങ്ങോട്ടുക്കാവ് പഞ്ചായത്തിലെ വാര്‍ഡ് 17, മൂടാടി പഞ്ചായത്തിലെ വാര്‍ഡ് നാല്, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 35, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 7, 14, 32 വാര്‍ഡുകളും, കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസും അടച്ചിട്ടു.