കേരളം

kerala

ETV Bharat / state

കൊവിഡ് മഹാമാരിയില്‍ തളർന്ന് തെരുവ് കച്ചവടക്കാര്‍

അത്തം മുതൽ തന്നെ കോഴിക്കോട്ട് തെരുവു കച്ചവടം സജീവമാവുമായിരുന്നു. കൊവിഡ് എന്ന മഹാമാരി എല്ലാ കച്ചവടങ്ങളും തളർത്തി.

Kkd  കൊവിഡ് മഹാമാരിയില്‍ തളർന്ന് തെരുവ് കച്ചവടക്കാര്‍  latest kozhikode
കൊവിഡ് മഹാമാരിയില്‍ തളർന്ന് തെരുവ് കച്ചവടക്കാര്‍

By

Published : Aug 29, 2020, 11:46 AM IST

കോഴിക്കോട്: കൊവിഡില്‍ തളർന്ന് തെരുവ് കച്ചവടക്കാര്‍. കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ തെരുവു കച്ചവടമില്ല. വിഷു, പെരുന്നാൾ, ഈസ്റ്റർ എന്നീ ആഘോഷങ്ങൾ എല്ലാം കടന്നുപോയി. അത്തം മുതൽ തന്നെ കോഴിക്കോട്ട് തെരുവു കച്ചവടം സജീവമാവുമായിരുന്നു. കൊവിഡ് എന്ന മഹാമാരി ഈ കച്ചവടങ്ങളും തളർത്തി.

കൊവിഡ് മഹാമാരിയില്‍ തളർന്ന് തെരുവ് കച്ചവടക്കാര്‍

ഓണം പോലുള്ള വിശേഷാവത്സരങ്ങളിൽ മിഠായിത്തെരുവിലെ പ്രധാന ആകർഷണമായിരുന്ന തെരുവുകച്ചവടം ഇത്തവണ ഇല്ലാതായി. ഓണക്കാലം ആഘോഷമാക്കിയ പൂക്കച്ചവടക്കാര്‍ ഇത്തവണയില്ല. തിരക്ക് നിയന്ത്രണാതീതമാക്കുമെന്ന കാരണത്താൽ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. ഏക്കിൽ തെരുവ് കച്ചവടം നടത്തി ഉപജീവനമാർഗ്ഗമായി ജീവിക്കുന്നവർ പട്ടിണിയിലാണ്. കോഴിക്കോട് നഗരത്തിലെ തെരുവ് കച്ചവട നടത്തുന്ന കേന്ദ്രങ്ങളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. തെരുവിൽ കച്ചവടം നടത്തുന്ന ഫാത്തിമയ്ക്ക് പറയാനുള്ളത് സങ്കടം മാത്രം.

For All Latest Updates

ABOUT THE AUTHOR

...view details