കേരളം

kerala

ETV Bharat / state

കോഴിക്കോട് മുക്കത്ത് അജ്ഞാത സംഘം യോഗം ചേര്‍ന്നതായി സൂചന - kozhikode strangers

പതിനെട്ടോളം പേരെ പല ദിവസങ്ങളിലായി കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ രഹസ്യാനേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

കോഴിക്കോട്  കോഴിക്കോട് മുക്കം  കോഴിക്കോട് മുക്കത്ത് അജ്ഞാതർ തമ്പടിച്ച് യോഗം ചേര്‍ന്നു  kozhikode strangers  mukkam
കോഴിക്കോട് മുക്കത്ത് അജ്ഞാതർ തമ്പടിച്ച് യോഗം ചേര്‍ന്നതായി സൂചന

By

Published : Aug 23, 2020, 2:17 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ അജ്ഞാതർ യോഗം ചേര്‍ന്നതായി സൂചന. മുക്കത്തിനടുത്ത് ഗോതമ്പ് റോഡിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്താണ് അപരിചിതരെ കണ്ടത്. പതിനെട്ടോളം പേരെ പല ദിവസങ്ങളിലായി കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ രഹസ്യാനേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കാലം വനമേഖലയില്‍ ചിലവിട്ട സംഘത്തില്‍ യുവതികളുമുണ്ടെന്നാണ് വിവരം.

കോഴിക്കോട് മുക്കത്ത് അജ്ഞാതർ തമ്പടിച്ച് യോഗം ചേര്‍ന്നതായി സൂചന

അധികമാരും എത്തിപ്പെടാത്ത വനപ്രദേശത്ത് ജൂലയ് അവസാനവും ഓഗസ്റ്റ് ആദ്യവാരവും അപരിചിതരായ ഒരു കൂട്ടം ആളുകള്‍ തമ്പടിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഘത്തില്‍ ചിലര്‍ രാത്രി കാലങ്ങളില്‍ കാട്ടിലും പാറപ്പുറത്തുമായി തങ്ങിയതായും സൂചനയുണ്ട്. മറ്റു ചിലര്‍ ദിവസവും പുലര്‍ച്ചെ ദുര്‍ഘടമായ പാതയില്‍ കൂടി പാറയ്ക്കു മുകളിലേക്കെത്തി. ഇവരില്‍ പെണ്‍കുട്ടികളുമുണ്ട്. മുളന്തണ്ട് ഉപയോഗിച്ച് ഇവിടെ താല്‍ക്കാലിക കൂടാരം ഒരുക്കിയിരുന്നതായും വിവരമുണ്ട്. കോഴിക്കോട്ടെ മലയോര മേഖലകളില്‍ ചില സംഘടനകള്‍ പിടിമുറുക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതായാണ് വിവരം. രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രദേശം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനായുള്ള പരിശീലനം ഇവിടെ നടന്നതിന്‍റെ സാധ്യത ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനും രഹസ്യാന്വേഷണ ഏജന്‍സികള്‍ നീക്കം നടത്തുന്നുണ്ട്.

ABOUT THE AUTHOR

...view details