വിജയമുറപ്പിച്ച് കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ - Ahmed Devarkovil
2011 മുതല്‍ മുസ്ലിം ലീഗിലെ മുന്‍ മന്ത്രി കൂടിയായ എംകെ മുനീറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്
![വിജയമുറപ്പിച്ച് കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ കോഴിക്കോട് സൗത്ത് സ്ഥാനാർഥികൾ എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ Kozhikode South LDF candidate Ahmed Devarkovil Ahmed Devarkovil Kozhikode South](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11263703-thumbnail-3x2-ad.jpg)
വിജയമുറപ്പിച്ച് കോഴിക്കോട് സൗത്ത് എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: വിജയമുറപ്പിച്ച് കോഴിക്കോട് സൗത്ത് എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ. പ്രചാരണം അവസാനഘട്ടത്തിലെത്തിനിൽക്കുമ്പോൾ നാടിൻ്റെ പിന്തുണയിൽ വിജയം ഉറപ്പാണെന്ന് അഹമ്മദ് ദേവർകോവിൽ പറയുന്നു. കോഴിക്കോട് മിഠായിത്തെരുവിലെത്തി പ്രദേശവാസികളോട് വോട്ടഭ്യർഥിക്കവെ ഇവിടെ വികസനം നടന്നിട്ടില്ലെന്നും ഈ തെരഞ്ഞെടുപ്പിൽ താൻ വിജയിക്കുന്നതോടെ ഇവിടെ മാറ്റമുണ്ടാകുമെന്നും അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. യുഡിഎഫിനായി നൂർബിന റഷീദും എൻഡിഎക്കായി നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്.
താൻ വിജയിക്കുന്നതോടെ മണ്ഡലത്തില്‍ മാറ്റമുണ്ടാകുമെന്നും അഹമ്മദ് ദേവർ കോവിൽ