കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവില്‍ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് കോടതി ജഡ്‌ജി എസ് കൃഷ്‌ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റം. മഞ്ചേരി ജില്ലാ ജഡ്‌ജി മുരളീകൃഷ്‌ണൻ എസ് ആണ് കോഴിക്കോട് സെഷൻസ് കോടതിയിലെ പുതിയ ജഡ്‌ജി.
കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാരും ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.