കോഴിക്കോട്: പാട്ടും കളിയും ചിരിയുമായി കുരുന്നുകൾ വീണ്ടും സ്‌കൂളിലെത്തി. കൊവിഡിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ പൂർണ തോതില്‍ തുറന്നപ്പോൾ ആഘോഷത്തോടെയാണ് വിദ്യാലയങ്ങളില്‍ കുട്ടികളെ വരവേറ്റത്. നാലുലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ ഒന്നാം ക്ലാസ്സിലെത്തിയത്.
ആഘോഷമാക്കി പ്രവേശനോത്സവം: കളി-ചിരികളുമായി കുരുന്നുകള്‍ - school opening
കോഴിക്കോട് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കച്ചേരിക്കുന്ന് ഗവ.എല്‍പി സ്‌കൂളില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്‌തു
സാധാരണ, മഴയില്‍ കുതിര്‍ന്നാണ് സ്‌കൂള്‍ വര്‍ഷം ആരംഭിക്കാറുള്ളതെങ്കിലും ഇത്തവണ മഴ ഉണ്ടായിരുന്നില്ല. വര്‍ണ്ണ തൊപ്പികളും ബാഗും കുടയും ഉള്‍പ്പെടുന്ന സമ്മാനങ്ങള്‍ നല്‍കിയാണ് എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും അധ്യാപകര്‍ കുട്ടികളെ സ്വീകരിച്ചത്. കോഴിക്കോട് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കച്ചേരിക്കുന്ന് ഗവ.എല്‍പി സ്‌കൂളില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്‌തു.
Also read: സ്‌കൂള്‍ ആരവങ്ങളിലേക്ക് 43 ലക്ഷം കുട്ടികള്‍ ; പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി