കേരളം

kerala

ETV Bharat / state

സൈനബ കൊലക്കേസ് ; കൂട്ടുപ്രതി സുലൈമാൻ പിടിയിൽ - Kozhikode woman murder case

Kozhikode murder case arrest: സേലത്ത് നിന്നാണ് സുലൈമാൻ സൈബർ പൊലീസിന്‍റെ പിടിയിലായത്.

Arrest  സൈനബ കൊലപാതക കേസ്  കൊലപാതക കേസ്  murder case  murder  കൂട്ടുപ്രതി സുലൈമാൻ പിടിയിൽ  സൈനബ കൊലപാതക കേസിലെ കൂട്ടുപ്രതി സുലൈമാൻ  sainaba murder case  Kozhikode murder case  Kozhikode woman murder case  സൈനബ കൊലക്കേസ്
kozhikode sainaba murder case

By ETV Bharat Kerala Team

Published : Nov 15, 2023, 9:06 AM IST

Updated : Nov 15, 2023, 11:56 AM IST

കോഴിക്കോട് :സൈനബ കൊലപാതക കേസിലെ കൂട്ടുപ്രതി സുലൈമാൻ പിടിയിൽ. സേലത്ത് നിന്നാണ് സുലൈമാനെ സൈബർ പൊലീസ് പിടികൂടിയത്. കസബ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും (Kozhikode Sainaba Murder Case Co-accused Sulaiman In Custody).

പൈങ്ങോട്ടുപുറം പറച്ചേരി പൊറ്റയിൽ വാടകയ്‌ക്ക് താമസിക്കുന്ന സൈനബ (57) ആണ് കൊല്ലപ്പെട്ടത്. സൈനബയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കസബ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗൂഡല്ലൂരിന് സമീപം നാടുകാണി ചുരത്തിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നവംബർ മാസം ഏഴാം തീയതി വൈകുന്നേരം മുതലാണ് സൈനബയെ കാണാതായത്.

കുറ്റിക്കാട്ടൂരിലെ വാടക വീട്ടിൽ നിന്ന് രാവിലെ കോഴിക്കോട് പുതിയ സ്റ്റാൻഡിന് സമീപമുള്ള പർദ്ദ ഷോപ്പിലേക്കെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നും പോയത്. പിന്നീട് വൈകുന്നേരം അഞ്ചുമണിയോടെ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഇവർ വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഭർത്താവ് ജയിംസ് എന്ന മുഹമ്മദലി പൊലീസിൽ പരാതി നൽകി.

പിന്നാലെ സംഭവത്തിൽ കോഴിക്കോട് കസബ പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. താനൂർ സ്വദേശിയായ സമദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

സൈനബയുടെ കഴുത്തിലുള്ള 17 പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കാനായിരുന്നു സമദും സുഹൃത്തായ സുലൈമാനും ചേർന്ന് ഇവരെ കൊലപ്പെടുത്തിയത്. സുലൈമാനെ തേടി പൊലീസ് കഴിഞ്ഞ ദിവസം ഗൂഡല്ലൂരിൽ എത്തിയിരുന്നു. മുഖ്യപ്രതി സമദിൻ്റെ മൊഴി അനുസരിച്ചായിരുന്നു പൊലീസിന്‍റെ നീക്കം.

സൈനബയുടെ സ്വർണം മുഴുവനായി കൈക്കലാക്കാനായി കൂട്ടുപ്രതിയായ സുലൈമാൻ തന്നെയും കൊലപ്പെടുത്തുമെന്ന് ഭയന്നാണ് സമദ് പൊലീസിൽ കീഴടങ്ങിയത്. കൊല്ലപ്പെട്ട സൈനബയുമായി വർഷങ്ങളായി പരിചയം ഉണ്ടെന്നാണ് 52കാരനായ സമദ് പൊലീസിന് നൽകിയ മൊഴി. ഈ പരിചയം മുതലെടുത്ത് സ്വര്‍ണവും പണവും കൈക്കലാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം.

ഒരു വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന ഒരാള്‍ക്കൊപ്പം ഒരു മണിക്കൂര്‍ കഴിയണമെന്നും 10,000 രൂപ തരാമെന്നും പറഞ്ഞാണ് സമദും സുഹൃത്ത് സുലൈമാനും സൈനബയെ താനൂരിലേക്ക് കാറില്‍ കൊണ്ടുപോയത്. അവിടെ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സ്വർണം കൈക്കലാക്കുക എന്നതായിരുന്നു ലക്ഷ്യം. സുലൈമാനൊപ്പം താനൂര്‍ കുന്നുംപുറത്തുള്ള സമദിന്‍റെ വീട്ടില്‍ നിന്നും ഒരു പരിചയക്കാരന്‍റെ കാര്‍ വാടകയ്‌ക്കെടുത്താണ് ഇരുവരും കോഴിക്കോട്ടെത്തിയത്. പിന്നീട് ബസ്‌ സ്റ്റാന്‍ഡിന് സമീപം ഓവര്‍ ബ്രിഡ്‌ജിന്‍റെ അടുത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഇവർ സൈനബയെ കാറില്‍ കയറ്റുകയായിരുന്നു.

എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന് ടാക്‌സി കാറിന്‍റെ ഡ്രൈവറായിരുന്ന സുലൈമാനുമായി സമദ് സംസാരിക്കുമായിരുന്നു. സൈനബയുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് സമദുമായുള്ള ബന്ധം പൊലീസിന് വ്യക്തമായത്. പിടി വീഴും എന്ന് ഏറെക്കുറെ മനസിലായതിന് പിന്നാലെ സമദ് കസബ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

READ MORE:സൈനബ കൊലക്കേസ്; കൂട്ടുപ്രതിയെ തേടി പൊലീസ് ഗൂഡല്ലൂരിൽ

Last Updated : Nov 15, 2023, 11:56 AM IST

ABOUT THE AUTHOR

...view details