കോഴിക്കോട്: ജില്ലയില്‍ 1149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 16 പേര്‍ക്കുമാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 22 പേരുടെ രോഗഉറവിടം വ്യക്തമല്ല.
കോഴിക്കോട് 1149 പേർക്ക് കൂടി കൊവിഡ് - കൊവിഡ് കണക്ക്
കഴിഞ്ഞ 24 മണിക്കൂറിൽ 720 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
![കോഴിക്കോട് 1149 പേർക്ക് കൂടി കൊവിഡ് covid tally kozhikode covid tally covid possitive in kozhikode today COVID-19 കൊവിഡ് 19 കോഴിക്കോട് കൊവിഡ് കണക്ക് കൊവിഡ് കണക്ക് കൊവിഡ് പോസിറ്റിവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9345283-364-9345283-1603891075356.jpg)
കോഴിക്കോട് 1149 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സമ്പര്‍ക്കം വഴി 1106 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. 8711 പേരുടെ സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധനക്കയച്ചത്.