കോഴിക്കോട്:ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ദേശീയപാതയിൽ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പൊയിൽകാവിൽ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി.
കൊയിലാണ്ടി, കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനുകളിലെ ജീവനക്കാർ പുലർച്ചെ നാല് മണിമുതൽ മരം നീക്കാനുള്ള ശ്രമത്തിലാണ്. കനത്ത മഴയെ തുടർന്ന് കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.