കോഴിക്കോട്:ജില്ലയിൽ അതി ശക്തമായ മഴ കുറഞ്ഞെങ്കിലും മലയോര മേഖലയില്‍ നേരിയ മഴ തുടരുന്നു. ഇതേവരെ മലയോര മേഖകളില്‍ കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പേർട്ട് ചെയ്തിട്ടില്ല. കക്കയം ഡാം വഴിയില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്.
ചാലിയാറിൽ നിലവിൽ ജലം നിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണിയില്ല. താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണമുണ്ട്.