കേരളം

kerala

ETV Bharat / state

പുള്ളാവൂർ പുഴയിൽ ആദ്യ ഗോളടിച്ച് അർജന്‍റീന, വിടുമോ ബ്രസീല്‍, 'കട്ടൗട്ട് യുദ്ധം' തുടരുന്നു

മെസിയുടെ കട്ടൗട്ടിനെക്കാൾ അഞ്ച് അടി കൂടുതൽ ഉയരമുള്ള കട്ടൗട്ടാണ് ബ്രസീൽ ആരാധകർ പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ചത്.

പുള്ളാവൂർ പുഴയിൽ നിറഞ്ഞ് മെസിയും നെയ്‌മറും  Messi Cutout Kozhikodu  Neymar Cutout  പുള്ളാവൂർ പുഴയിൽ കട്ടൗട്ട് യുദ്ധം  ഖത്തർ ലോകകപ്പ്  പുള്ളാവൂരിലെ കട്ടൗട്ട് യുദ്ധം  നെയ്‌മറുടെ കട്ടൗട്ട്  മെസിയുടെ കട്ടൗട്ട്  പുള്ളാവൂരിലെ ബ്രസീൽ ആരാധകർ  Brazil fans in Pullavoor  അർജന്‍റീന  ബ്രസീൽ  PULLAVOOR BRAZIL FANS HUGE CUTOUT OF NEYMAR  KOZHIKODE PULLAVOOR MESSI NEYMAR CUTOUT
പുള്ളാവൂർ പുഴയിൽ ആദ്യ ഗോളടിച്ച് അർജന്‍റീന, വിടുമോ ബ്രസീല്‍, 'കട്ടൗട്ട് യുദ്ധം' തുടരുന്നു

By

Published : Nov 3, 2022, 8:49 PM IST

കോഴിക്കോട്: ഖത്തർ ലോകകപ്പിനെ വരവേറ്റുകൊണ്ട് പുള്ളാവൂർ ചെറുപുഴയിൽ ആദ്യം ഉയർന്നത് മെസിയാണെങ്കിലും തലപ്പൊക്കത്തിൽ മുന്നിലെത്തിയത് നെയ്‌മർ തന്നെ. 'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ' എന്നറയിച്ചുകൊണ്ടാണ് പുള്ളാവൂരിലെ ബ്രസീൽ ആരാധകർ നെയ്‌മറിന്‍റെ 35 അടിയോളം വലിപ്പമുള്ള കട്ടൗട്ട് മെസിയുടെ കട്ടൗട്ടിന് മുന്നിൽ സ്ഥാപിച്ചത്.

പുള്ളാവൂർ പുഴയിൽ ആദ്യ ഗോളടിച്ച് അർജന്‍റീന, വിടുമോ ബ്രസീല്‍, 'കട്ടൗട്ട് യുദ്ധം' തുടരുന്നു

അര്‍ജന്‍റീനയോട് മത്സരിക്കാന്‍ ഉറച്ചാണ് നെയ്‌മറെ ഉയർത്തി മഞ്ഞപ്പട രംഗത്തിറങ്ങിയത്. എന്നാൽ ഇതൊരു സൗഹൃദ മത്സരം മാത്രമാണെന്നും കാല്‍പ്പന്ത് കളിയോടുള്ള അടങ്ങാത്ത ആവേശമാണ് ഇവിടെ ഒഴുകുന്നതെന്നും ആരാധകർ പറയുന്നുണ്ട്. 25,000 രൂപയോളം ചെലവിട്ടാണ് നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചത്.

നേരത്തെ ചെറുപുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ലോകം മുഴുവൻ ആരാധകരുള്ള അർജന്‍റീന ടീമിന്‍റെ ഫേസ്ബുക്ക് ഫാൻ പേജും സൂപ്പർ താരം ലയണല്‍ മെസിയുടെ ഫാൻ പേജും വരെ പുളളാവൂരിന്‍റെ കട്ടൗട്ട് ഏറ്റെടുത്തു.

ഇതിന് മറുപടിയെന്നോണമാണ് മിശിഹയെ വെല്ലുന്ന കട്ടൗട്ടുമായി സുൽത്താന്‍റെ ആരാധകർ രംഗത്തെത്തിയത്. ഇതിന് മറുപടിയായി അർജന്‍റീനയുടെ ആരാധകർ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോൾ ആരാധകർ.

ABOUT THE AUTHOR

...view details