കോഴിക്കോട്:നിരോധനത്തിന് പിന്നാലെ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ പൂട്ടി തുടങ്ങി. നാദാപുരത്ത് പിഎഫ്ഐ ഓഫിസായി പ്രവർത്തിച്ച പ്രതീക്ഷ ചരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനം പൊലീസ് സീൽ ചെയ്‌തു. പുറമെ, വടകരയിൽ പോപ്പുലർ ഫ്രണ്ട് ഓഫിസായി പ്രവർത്തിച്ച ട്രസ്റ്റിന്‍റെ ഓഫിസും സീൽ ചെയ്‌തു.
പിഎഫ്ഐ ഓഫിസുകള്‍ പൂട്ടി മുദ്രവച്ചു: നടപടി തുടരുന്നു - kozhikode todays news
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റെയ്‌ഡ് നടപടികളെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്നാണ് സംഘടനയുടെ ഓഫിസുകള്‍ പൂട്ടി സീല്‍ ചെയ്യല്‍ നടപടി
കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ പൂട്ടി സീല്‍ ചെയ്‌തു; സംസ്ഥാന കാര്യാലയം ഉടന്‍ പൂട്ടും
ഇന്ന് (സെപ്റ്റംബര്‍ 30) രാവിലെയാണ് ഉദ്യോഗസ്ഥരുടെ നടപടി. കോഴിക്കോട് മീഞ്ചന്തയില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മിറ്റി ഓഫിസും ഉടൻ പൂട്ടി സീൽവയ്‌ക്കും.
Last Updated : Sep 30, 2022, 10:55 AM IST