കേരളം

kerala

ETV Bharat / state

വിപണികള്‍ സജീവം, ആഘോഷമാക്കി വിദ്യാര്‍ഥികള്‍; ഓണക്കാലത്തെ വരവേറ്റ് കോഴിക്കോടും - കോഴിക്കോട് ഓണവിപണി

കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം എത്തിയ ഓണക്കാലത്തെ ആവേശത്തോടെയാണ് മലയാളികള്‍ വരവേല്‍ക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. തിരുവോണനാളിനോട് അടുക്കുംതോറും ഓണ വിപണികളും കൂടുതല്‍ സജീവമായി മാറുന്നുണ്ട്

Onam Celebrations  kozhikode Onam  Onam  Onam 2022  ഓണക്കാലത്തെ വരവേറ്റ് കോഴിക്കോടും  കൊവിഡ്  ഓണാഘോഷം  കേരളം ഓണാഘോഷം  കോഴിക്കോട്  കോഴിക്കോട് ഓണവിപണി  കോഴിക്കോട് ഓണ ആഘോഷം
വിപണികള്‍ സജീവം, ആഘോഷമാക്കി വിദ്യാര്‍ഥികള്‍; ഓണക്കാലത്തെ വരവേറ്റ് കോഴിക്കോടും

By

Published : Sep 5, 2022, 7:58 PM IST

കോഴിക്കോട്: കൊവിഡ് കാലം കവര്‍ന്നെടുത്ത രണ്ട് വര്‍ഷത്തെ ഓണാഘോഷങ്ങളെ വീണ്ടെടുത്ത ആവേശമാണ് നാടെങ്ങും കാണാനാവുന്നത്. ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ഥികള്‍ക്ക് നഷ്‌ടമായ ഓണാഘോഷം വിപുലമായ പരിപാടികളോടെയാണ് വിദ്യാലയങ്ങളും കൊണ്ടാടിയത്. പൂക്കളമത്സരവും ഓണപാട്ടും പുലികളിയുമായി സ്‌കൂളുകളും കോളജുകളും മത്സരിച്ചാണ് ഓണാഘോഷം നടത്തിയത്. സര്‍ക്കാര്‍, സര്‍ക്കാരിതര ഓഫിസുകളിലും ഓണാഘോഷ പരിപാടികള്‍ സമുചിതമായി കൊണ്ടാടി.

ഓണത്തിമിര്‍പ്പില്‍ കോഴിക്കോടും

നാടെങ്ങും ഓണം ആഘോഷമാക്കുമ്പോള്‍ വിപണിയും അത് ഏറ്റുപിടിക്കുന്നു. രാത്രികാലങ്ങളിലെ തോരാമഴ ഓണവിപണിക്ക് കോട്ടം സൃഷ്‌ടിക്കുന്നുണ്ട്. പൂവിപണിയെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. കനത്ത മഴയില്‍ പൂക്കള്‍ എത്തിക്കുന്നത് വെല്ലുവിളി സൃഷ്‌ടിക്കുന്നതായും വഴിയരികിലെ പൂകച്ചവടം മഴമൂലം നടക്കുന്നില്ലെന്നും പാളയത്തെ പൂ കച്ചവടക്കാരും പറയുന്നു.

അതേസമയം ആഘോഷത്തിന് ആളെ കൂട്ടാന്‍ വസ്‌ത്ര വിപണിയും കാറ്ററിങ് മേഖലയും പ്രത്യേക ഓഫറുകളുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്. വാഴയിലയില്‍ രണ്ട് കൂട്ടം പായസമടക്കം ഇരുപത്തിയാറോളം വിഭവങ്ങളുമായാണ് കാറ്ററിങ് സര്‍വിസുകള്‍ സദ്യ ഒരുക്കുന്നത്. 26 വിഭവങ്ങള്‍ അടങ്ങുന്ന ഒരു ഓണസദ്യക്ക് 250 രൂപ മുതലാണ് വില. നഗരത്തില്‍ മിഠായി തെരുവിലും മുതലകുളത്തും പായസമേളകളും ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details