കോഴിക്കോട്: ജമ്മു കശ്‌മീരില്‍ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നായ്‌ക് സുബേദാര്‍ എം.ശ്രീജിത്തിന്‍റെ ഭൗതികശരീരം രാത്രിയോടെ ജന്മനാടായ കോഴിക്കോട് എത്തിക്കും. സംസ്‌കാരം ശനിയാഴ്‌ച നടത്തും. മൃതദേഹം അതിവേഗം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ മൃതദേഹം രാത്രിയോടെ ജന്മനാട്ടിലെത്തിക്കും - സൈനിക മരണം
വ്യാഴാഴ്‌ചയായിരുന്നു മലയാളി സൈനികനായ ശ്രീജിത്ത് ജമ്മു കശ്‌മീരിലെ വന പ്രദേശത്ത് പാക് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ മൃതദേഹം രാത്രിയോടെ ജന്മനാട്ടിലെത്തിക്കും
കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗം വീട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് സമയം കൂടൂതലാകുമെന്നതിനാല്‍ ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കാനും ഇടപെടലുകള്‍ നടക്കുന്നുണ്ട്. മൂന്ന് മാസം മുമ്പാണ് ശ്രീജിത്ത് അവസാനമായി നാട്ടില്‍ എത്തിയത്. അടുത്ത മാസം വീണ്ടും അവധിയെടുത്ത് വരാനിരിക്കവെയാണ് മരണം.
READ MORE:ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ ; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു
Last Updated : Jul 9, 2021, 5:32 PM IST