കേരളം

kerala

ETV Bharat / state

മരങ്ങളുടെ മനസറിഞ്ഞ മനുഷ്യൻ പറയുന്നു നട്ടാല്‍ പോര പരിപാലിക്കണം, ഇത് രാഘവന്‍റെ പ്രകൃതി നിയമം.. - പ്രകൃതി സ്നേഹി വാർത്ത

വിവാഹം മുതല്‍ ഗൃഹപ്രവേശം വരെ ഏത് ചടങ്ങുകൾക്ക് ക്ഷണിച്ചാലും രാഘവൻ എത്തുന്നത് ഒരു വൃക്ഷത്തൈയുമായിട്ടാകും. വൃക്ഷത്തൈ സമ്മാനമായി നല്‍കുമ്പോൾ രാഘവൻ പറയും ഇത് നട്ടാല്‍ പോര പരിപാലിക്കണം..

കോഴിക്കോട്  രാഘവൻ പ്രകൃതി വാർത്ത  പരിസ്ഥിതി ദിനം രാഘവൻ വാർത്ത  വൃക്ഷത്തൈ വിതരണം  പ്രകൃതി സ്നേഹി വാർത്ത  Kozhikode Nature lover Rakhavan story
മരങ്ങളുടെ മനസറിഞ്ഞ മനുഷ്യൻ പറയുന്നു നട്ടാല്‍ പോര പരിപാലിക്കണം, ഇത് രാഘവന്‍റെ പ്രകൃതി നിയമം..

By

Published : Jun 5, 2021, 6:25 AM IST

കോഴിക്കോട്:മണ്ണറിഞ്ഞ്.. മരങ്ങളുടെ മനസറിഞ്ഞ്.. രാഘവൻ പ്രകൃതിയോട് ഇണങ്ങിയിട്ട് വർഷങ്ങളായി. പരിസ്ഥിതി ദിനം കോഴിക്കോട് കൊയിലാണ്ടിക്കാരൻ രാഘവന് മരം നടാനുള്ള ദിവസമല്ല, നട്ട മരങ്ങൾ പരിപാലിക്കാനും അതിനെ കുറിച്ച് മറ്റുള്ളവരോട് പറയാനും വീണ്ടും മരങ്ങൾ നടാനുമുള്ള ദിവസമാണ്. പരിസ്ഥിതി ദിനം ആഘോഷിക്കാൻ മാത്രമുള്ളതല്ലെന്ന് കൊയിലാണ്ടി അരിക്കുളത്ത് സി രാഘവൻ ലോകത്തോട് വിളിച്ചുപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. വിവാഹം മുതല്‍ ഗൃഹപ്രവേശം വരെ ഏത് ചടങ്ങുകൾക്ക് ക്ഷണിച്ചാലും രാഘവൻ എത്തുന്നത് ഒരു വൃക്ഷത്തൈയുമായിട്ടാകും. വൃക്ഷത്തൈ സമ്മാനമായി നല്‍കുമ്പോൾ രാഘവൻ പറയും ഇത് നട്ടാല്‍ പോര പരിപാലിക്കണം..

Also read: കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യം ചെയ്യും

ഇതിനകം 500ൽ അധികം വൃക്ഷത്തൈകൾ രാഘവൻ കൈമാറിക്കഴിഞ്ഞു. കൊവിഡ് പിടിമുറുക്കിയതോടെ താൽക്കാലികമായി നിർത്തിയെങ്കിലും ജീവനുള്ള കാലത്തോളം വൃക്ഷത്തൈകൾ നല്‍കുന്നത് തുടരുമെന്നാണ് ഈ പ്രകൃതി സ്നേഹി പറയുന്നത്. നടുവണ്ണൂർ ഗവ ആയുർവേദ ഡിസ്‌പൻസറി പരിസരം ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റിയ രാഘവൻ ജോലി ചെയ്ത സ്ഥാപനങ്ങളുടെ പരിസരത്തും ആവശ്യപ്പെടുന്ന വിദ്യാലയ പരിസരത്തും ഔഷധസസ്യ തോട്ടങ്ങൾ ഉണ്ടാക്കാൻ എന്നും തയാറാണ്.

മരങ്ങളുടെ മനസറിഞ്ഞ മനുഷ്യൻ പറയുന്നു നട്ടാല്‍ പോര പരിപാലിക്കണം, ഇത് രാഘവന്‍റെ പ്രകൃതി നിയമം..

ആയുർവേദ ഫാർമസിസ്റ്റായി 28 വർഷത്തെ സർവീസിന് ശേഷം കഴിഞ്ഞ വർഷം വിരമിച്ച രാഘവൻ സ്വന്തമായി വൃക്ഷത്തൈകൾ ഉണ്ടാക്കിയും പ്രാദേശികമായി സമാഹരിച്ചും ആവശ്യക്കാർക്ക് സൗജന്യമായി നൽകും. വേപ്പ്, കൊന്ന, ഉങ്ങ്, അശോകം, ഞാവൽ, ചാമ്പ, സീതപ്പഴം, മുള്ളാത്ത, മാവ്, നെല്ലി, പേര എന്നിവ അടക്കം ആയിരത്തിലധികം വൃക്ഷത്തൈകൾ ഇതിനകം വിതരണം ചെയ്തു. ഔഷധസസ്യങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന പ്രഭാഷണങ്ങൾക്കും കുടുംബ സമേതം അരിക്കുളത്ത് താമസിക്കുന്ന ഈ പ്രകൃതി സ്നേഹി മുന്നിലുണ്ട്.

ABOUT THE AUTHOR

...view details