കോഴിക്കോട്: പരാധീനതകളുടെ നടുവിൽ നട്ടം തിരിഞ്ഞു മുക്കം പോസ്റ്റോഫിസ്. അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും ഇല്ലാതെ അവഗണന നേരിടുന്ന മുക്കം പോസ്റ്റ് ഓഫിസിന്‍റെ പ്രവർത്തനം താളം തെറ്റിയതോടെ പ്രയാസം നേരിടുന്നത് ഇവിടെയെത്തുന്ന ജനങ്ങളാണ്.
തപാൽ വിതരണ കേന്ദ്രമായ മലയോര മേഖലയിലെ പ്രധാന പോസ്റ്റോഫിസിന്‍റെ പ്രവർത്തനമാണ് അധികൃതരുടെ അനാസ്ഥയിൽ താളം തെറ്റുന്നത്.നിരവധി തവണ അധികൃതർക്ക് ജീവനക്കാർ തന്നെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
Also read: യുവതി തീകൊളുത്തി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
വൈദ്യുതി മുടങ്ങിയാൽ പകരം പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകൾ ഉണ്ടെങ്കിലും അതു പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ യുപിഎസ് സൗകര്യവുമില്ലാതായതോടെ ഇവയുടെ പ്രവർത്തനവും നിലച്ചു. പോസ്റ്റോഫിസിലെ പരിമിതികളെക്കുറിച്ച് മേലുദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
തപാൽ സേവനത്തിനു പുറമെ ഒട്ടനവധി ഇതര സേവനങ്ങളും ഇപ്പോൾ തപാൽ ഓഫീസുകൾ വഴിയാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യമില്ലാത്തതിന്‍റെ ദുരിതം ഒരേപോലെ അനുഭവിക്കുകയാണ് ജീവനക്കാരും ഇവിടെയെത്തുന്ന ജനങ്ങളും.