കേരളം

kerala

ETV Bharat / state

മുക്കത്ത് പേപ്പട്ടി ശല്യം; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് - കോഴിക്കോട് തെരുവുനായ ആക്രമണം നിരവധി പേർക്ക് പരിക്ക്

നായയെ പിടികൂടാൻ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രാത്രി വൈകിയും ശ്രമം തുടർന്നെങ്കിലും പിടികൂടാനായില്ല.

Kozhikode mukkam mad dog attack  മുക്കം പേപ്പട്ടി ശല്യം  കോഴിക്കോട് തെരുവുനായ ആക്രമണം നിരവധി പേർക്ക് പരിക്ക്  Kozhikode street dog attack
മുക്കത്ത് പേപ്പട്ടി ശല്യം; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

By

Published : Jan 26, 2022, 1:54 PM IST

കോഴിക്കോട്: മുക്കം നഗരത്തിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടിയുടെ ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്. മാമ്പറ്റ വട്ടോളിപ്പറമ്പ് സ്വദേശി ചന്ദ്രൻ, ബിനോയ് മുത്തേരി, അക്ഷയ് കലൂർ, തമിഴ്‌നാട് സ്വദേശി അയ്യപ്പൻ, ആനക്കാംപൊയിൽ സ്വദേശി സുധീർ, മുക്കം ലാംഡ സ്റ്റീൽസിലെ ജീവനക്കാരനും കറുത്ത പറമ്പ് സ്വദേശിയുമായ മുഹമ്മദലി എന്നിവർ ഉൾപ്പെടെ പത്തോളം പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

മുക്കത്ത് പേപ്പട്ടി ശല്യം; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

നാലു പേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വളർത്ത് പട്ടികൾ ഉൾപ്പെടെയുള്ള നിരവധി മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

ഇന്നലെ (ചൊവ്വ) വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. മുക്കം പി.സി. ജങ്ഷൻ, അഗസ്ത്യൻമുഴി, മുക്കം ഹൈസ്കൂൾ തുടങ്ങിയ പ്രദേശങ്ങളിൽ വച്ചാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്.

ALSO READ:മറയൂർ ഡോഗ് സ്‌ക്വാഡിൽ ഇനി പെണ്‍കരുത്ത്; ബെല്‍വിന് കൂട്ടായി ഫില എത്തി

രാത്രി പത്ത് മണിയോടെ അഗസ്ത്യൻമുഴിയിൽ നിന്ന് ഊടുവഴിയിലൂടെ മുക്കം കടവ് പാലത്തിലെത്തിയ നായയെ പിടികൂടാൻ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രാത്രി വൈകിയും ശ്രമം തുടർന്നെങ്കിലും പിടികൂടാനായില്ല. ഇതോടെ മുക്കത്തും പരിസരത്തും ഇപ്പോഴും ഭീതി തുടരുകയാണ്. കഴിഞ്ഞ ദിവസവും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് നായയുടെ കടിയേറ്റിരുന്നു.

ABOUT THE AUTHOR

...view details