കേരളം

kerala

ETV Bharat / state

സ്‌പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചു; കോഴിക്കോട്ടെ പരിശോധനയില്‍ കണ്ടത് വ്യാപക ക്രമക്കേട് - എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ

കോഴിക്കോട് ജില്ലയില്‍ കോണ്‍ട്രാക്‌ട് കാരിയേജ് വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പതിനെട്ടോളം വാഹനങ്ങള്‍ക്കെതിരെ കേസ് എടുത്തു.

kozhikode motor vehicle department  case against carriage vehicles in kozhikode  mvd case against carriage vehicles  സ്‌പീഡ് ഗവര്‍ണര്‍  ക്യാരിയേജ് വാഹനങ്ങളില്‍ പരിശോധന  എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ  മോട്ടോര്‍ വാഹന വകുപ്പ്
സ്‌പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് സര്‍വീസ്, അനധികൃത ലൈറ്റ്; കോഴിക്കോട് ക്യാരിയേജ് വാഹനങ്ങളില്‍ പരിശോധന

By

Published : Oct 7, 2022, 2:06 PM IST

കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ കോണ്‍ട്രാക്‌ട് കാരിയേജ് വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. അനധികൃത ലൈറ്റ്, അധിക ലൈറ്റ്, ആരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം, കേള്‍വി ശക്തിയെ ബാധിക്കുന്ന നിരോധിത എയര്‍ഹോണുകള്‍ എന്നിവ പിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്‌തു.

കോഴിക്കോട്ട് കോണ്‍ട്രാക്‌ട് ക്യാരിയേജ് വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന

ഇത്തരം പതിനെട്ടോളം വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. സ്‌പീഡ് ഗവര്‍ണര്‍ അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനും ശുപാര്‍ശ നല്‍കി. ഈ വാഹനങ്ങളുടെ പെര്‍മിറ്റ്/ആര്‍ സി റദ്ദാക്കാനും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാനും മോട്ടര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details