കോഴിക്കോട്:മെഡിക്കൽ കോളജ് ഹോസ്റ്റലിൽ സമയ നിയന്ത്രണത്തിനെതിരെ രാത്രി ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ച് വിദ്യാർഥിനികൾ. ശനിയാഴ്‌ച രാത്രി 10 ന് വെള്ളിമാട് കുന്ന് എസ്റ്റാഡിയോ ടർഫിൽ ഇന്‍റർ ഫാൻസ് ക്ലബ് മത്സരത്തിനിടെയാണ് സൗഹ്യദ മത്സരത്തിലൂടെ വിദ്യാർഥികൾ പ്രതിഷേധിച്ചത്. മത്സരത്തിൽ പത്തു പെൺകുട്ടികൾ പങ്കെടുത്തു.
ഹോസ്റ്റലിലെ സമയ നിയന്ത്രണം: രാത്രി ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ച് വിദ്യാർഥിനികൾ
ഹോസ്റ്റലിൽ കയറാനുള്ള സമയം 10:30 ൽ നിന്ന് പത്തു മണിയായി കുറച്ചതിൽ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്തെ സർക്കാർ മെഡി.കോളജ് ഹോസ്റ്റലുകളിലെ സമയ പരിധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു
11:30 നാണ് മത്സരം അവസനിച്ചത്. ഹോസ്റ്റലിൽ കയറാനുള്ള സമയം 10:30 ൽ നിന്ന് പത്തു മണിയായി കുറച്ചതിൽ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്തെ സർക്കാർ മെഡി.കോളജ് ഹോസ്റ്റലുകളിലെ സമയ പരിധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലെ ഹോസ്‌റ്റലുകളിലെയും സമയ പരിധി ഒഴിവാക്കണം, 24 മണിക്കൂറും റീഡിങ് റൂം തുറന്ന് പ്രവര്‍ത്തിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ കോടതി മുമ്പാകെ അറിയിച്ചത്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമാണ് ഇത്തരം സമയക്രമമെന്നും ആണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ ഇത്തരം നിയന്ത്രണങ്ങളില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം ഹോസ്‌റ്റലുകള്‍ പത്ത് മണിക്ക് അടയ്ക്കണമെന്നത് സര്‍ക്കാര്‍ ഉത്തരവാണെന്നും അത് നടപ്പിലാക്കുകയാണ് ചെയ്‌തതെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.