കോഴിക്കോട്:മെഡിക്കല്‍ കോളജ് ആശുപത്രി സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ കോഴിക്കോട് മജിസ്ട്രേറ്റ് കോടതി ഇന്ന്(16.09.2022) വിധി പറയും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറയുന്നത്. അതേസമയം പ്രതികള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന ഐപിസി 333 വകുപ്പ് കൂടി അധികമായി ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമണം: പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന് - കോഴിക്കോട് മജിസ്ട്രേറ്റ് കോടതി
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സുരക്ഷ ജീവനക്കാരെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളുടെ ജാമ്യഹര്‍ജിയിലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയുന്നത്
കേസിന്‍റെ പേരില്‍ നിരപരാധികളെ പൊലീസ് വേട്ടയാടുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. കേസില്‍ പ്രതികളായവരുടെ ബന്ധുവീടുകളില്‍ അടക്കം എത്തി സ്‌ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ല കമ്മിറ്റി പരാതി നൽകി.
അതേസമയം തനിക്കെതിരെ വ്യാപക പരാതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിമുക്തഭടന്മാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകയും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയും കോടതി ഇന്ന് പരിഗണിക്കും.