കോഴിക്കോട് :മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. സംഭവത്തില്‍ അന്വേഷണവും തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യം നൽകണമെന്നാണ് ആവശ്യം. പരാതിക്കാരന്‍റെ ശത്രുതയാണ് കേസിൽ ഉൾപ്പെടുത്താൻ കാരണമായതെന്നും പ്രതികൾ ആരോപിച്ചു.
'എല്ലാം പരാതിക്കാരന്‍റെ ശത്രുത'; സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ജാമ്യാപേക്ഷയുമായി ഡിവൈഎഫ്ഐ പ്രവർത്തകർ
കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി ഡിവൈഎഫ്ഐ പ്രവർത്തകർ. പൊലീസിന് ഗൂഢമായ ഉദ്ദേശമെന്നും ഹര്‍ജിക്കാര്‍
കേസിൽ പൊലീസിന് ഗൂഢമായ ഉദ്ദേശമുണ്ടെന്നും കൃത്യമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അതേസമയം കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സുരക്ഷാജീവനക്കാർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ള എതിർ കക്ഷികളുടെ വിശദീകരണം കോടതി ആവശ്യപ്പെട്ടിരുന്നു.
ഭരിക്കുന്ന പാർട്ടിയിലെ പ്രവർത്തകരാണ് പ്രതികളെന്നതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സുരക്ഷാജീവനക്കാർ നൽകിയ ഹർജിയില്‍ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 31 നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാജീവനക്കാരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.