കേരളം

kerala

ETV Bharat / state

വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്റര്‍ - Maoist posters

തിരുവമ്പാടി മുത്തപ്പൻ പുഴ പ്രദേശത്ത് ഇന്ന് പുലർച്ചയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

മാവോയിസ്റ്റ് പോസ്റ്റർ  കോഴിക്കോട്  കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു  Kozhikode  Maoist posters  Kozhikode Maoist posters
കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

By

Published : Apr 1, 2021, 10:54 AM IST

കോഴിക്കോട്:വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‌ത് കൊണ്ട് വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴ പ്രദേശത്ത് ഇന്ന് പുലർച്ചയോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെ പേരിലുള്ള പോസ്റ്ററിൽ മുന്ന് മുന്നണികളെയും രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. നാല് പേർ അടങ്ങുന്ന സംഘമാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു.

കർഷകരെ സംരക്ഷിക്കുമെന്നും കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കാൻ ഒപ്പമുണ്ടാകുമെന്നും ഇടതു-വലതു-ബിജെപി മുന്നണിയുടെ വികസന നയം സാമ്രാജ്യത്വ നാടൻ കുത്തകകൾക്ക് കൂട്ടിക്കൊടുക്കുന്ന രാജ്യദ്രോഹം അല്ലാതെ മറ്റൊന്നുമല്ല.

വിമോചനത്തിന്‍റെ പാത തെരെഞ്ഞെടുപ്പല്ല ജനകീയ യുദ്ധമാണ്. കോർപറേറ്റുകളെയും ബ്രാഹ്മണ്യ ഹിന്ദു ഫാസിസത്തെയും നേരിടാൻ സായുധരാവുക. മതേതര ജാതിരഹിത ജനാധിപത്യ ഇന്ത്യ കെട്ടിപ്പടുക്കാൻ ജനകീയ യുദ്ധത്തിൽ അണിനിരക്കുക എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്.

ABOUT THE AUTHOR

...view details