കോഴിക്കോട്: വടകര കരിമ്പന പാലത്തിൽ നിന്നും ലോറി തോട്ടിലേക്ക് മറിഞ്ഞു. വെള്ളിയാഴ്‌ച (09-09-2022) പുലർച്ചെ ഒരു മണിയോടെയാണ് അപകടം. സംഭവത്തില്‍ പൂനെ സ്വദേശിയായ ലോറി ഡ്രൈവര്‍ നവാലെ ദാദാഭാഹുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
ഓവര്‍ടേക്ക് ചെയ്ത കാറിന് സൈഡ് നല്‍കാന്‍ ലോറി വെട്ടിച്ചു, തോട്ടിലേക്ക് മറിഞ്ഞു - കരിമ്പന പാലം
പെരുമ്പാവൂരിൽ നിന്നും മുംബൈയിലേക്ക് മരം ഉരുപ്പടികളുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
എതിര്‍ ദിശയില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാറിന് സൈഡ് നല്‍കാന്‍ വാഹനം വെട്ടിച്ചു; കോഴിക്കോട് ലോറി തോട്ടിലേക്ക് മറിഞ്ഞു
പെരുമ്പാവൂരിൽ നിന്നും മുംബൈയിലേക്ക് മരം ഉരുപ്പടികളുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറിനെ മറ്റൊരു കാർ മറികടക്കാൻ ശ്രമിച്ചതോടെ എതിർ ദിശയിലായിരുന്ന ലോറി റോഡരികിലേക്ക് വെട്ടിച്ചു. ഇതിന് പിന്നാലെയാണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്.