കോഴിക്കോട് ഇടിമിന്നലേറ്റ് വീട് തകർന്നു - Kozhikode lightning news
കോഴിക്കോട് ചെറുകുളം മുക്കം കടവ് മലയിൽ സൗമിനിയുടെ വീടാണ് തകർന്നത്
കോഴിക്കോട് ഇടിമിന്നലേറ്റ് വീട് തകർന്നു
കോഴിക്കോട്:ജില്ലയിൽ ഇന്നലെയുണ്ടായ ഇടിമിന്നലിൽ വീട് തകർന്നു. കോഴിക്കോട് ചെറുകുളം മുക്കം കടവ് മലയിൽ സൗമിനിയുടെ വീടാണ് തകർന്നത്. വീടിനുള്ളിലെ വൈദ്യുതി ബന്ധം പൂർണമായും കത്തി നശിച്ചു. ഓടിട്ട വീട് പൊട്ടിത്തെറിച്ച് സൗമിനിയുടെ തലക്ക് പരിക്കേറ്റു. 20 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി സൗമിനിയുടെ മകൻ പ്രകാശൻ പറഞ്ഞു. വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ സ്ഥലത്തെത്തി റവന്യൂ അധികൃതരെ വിവരം അറിയിച്ചു.