ഡോളര്‍ കടത്ത്കേസ്; കസ്റ്റംസിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം - പി.മോഹനൻ മാസ്റ്റർ
കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.
കോഴിക്കോട്:ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും, മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കോഴിക്കോട് എൽഡിഎഫിന്‍റെ പ്രതിഷേധം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കസ്റ്റംസിന്‍റെ കോഴിക്കോട് മേഖലാ ഓഫീസിലേക്ക് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. സിപിഎം ജില്ല സെക്രട്ടറി പി.മോഹനൻ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്തു.