കോഴിക്കോട്: അർജുൻ ആയങ്കിയെ തടയാൻ കൊടുവള്ളി ക്വട്ടേഷൻ സംഘം ഉപയോഗിച്ച ടിപ്പർ ലോറി കസ്റ്റഡിയിൽ. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാന തെളിവായ ലോറി താമരശ്ശേരി പൊലീസാണ് കൂടത്തായിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ലോറി കൂടത്തായിയിൽ റോഡരികിൽ നിർത്തിയിട്ട നിലയിലാണ് കണ്ടെത്തിയത്.
ആയങ്കിയും സംഘവും വിമാനത്താവളത്തിൽ നിന്നും സ്വർണവുമായി കടന്നാൽ ഏത് വിധത്തിലും തടയാനാണ് സംഘം ലോറി ഏർപ്പെടുത്തിയത്. ലോറി ഓടിച്ചിരുന്ന താമരശേരി സ്വദേശി അബ്‌ദുൾ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടത്തായി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഇയാൾക്ക് സംഭവുമായുള്ള ബന്ധം പൊലീസ് അന്വേഷിച്ച് വരികയാണ്.