കോഴിക്കോട്: ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ 40 രൂപ സബ്‌സിഡിയോട് കൂടി 60 രൂപയ്ക്ക് പെട്രോൾ വിൽപന നടത്തി കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റി. പാളയം പെട്രോൾ പമ്പിൽ നൂറോളം ഉപഭോക്താക്കൾക്കാണ് ജിഎസ്‌ടി നിരക്കിൽ പെട്രോൾ വിറ്റത്. ചലച്ചിത്ര താരം മാമുക്കോയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് 40 രൂപ സബ്‌സിഡിയോടെ 60 രൂപയ്ക്ക് പെട്രോൾ!!! - ഇന്ധനവില വർധനവ്
കേന്ദ്രത്തിന്‍റെ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി ചലച്ചിത്ര താരം മാമുക്കോയ ഉദ്ഘാടനം ചെയ്തു.
ഇന്ധനവില വർധനവിനെതിരെ കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള
Also Read:'ജൂലൈ എത്തി, വാക്‌സിൻ എവിടെ?' കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ
കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഇന്ധന വിൽപനയിൽ നിന്നാണെന്നും ഈ സാഹചര്യത്തിൽ എത്ര പ്രതിഷേധങ്ങൾ നടത്തിയാലും സർക്കാരുകൾ ഇന്ധനവില കുറയ്ക്കാൻ സാധ്യത കുറവാണെന്നും മാമുക്കോയ പറഞ്ഞു.
Last Updated : Jul 2, 2021, 4:46 PM IST