കേരളം

kerala

ETV Bharat / state

വീണ്ടും വീഴ്‌ച; കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ 17 കാരി ഓടുപൊളിച്ച് ചാടിപ്പോയി - കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ വീണ്ടും വീഴ്‌ച

അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 കാരിയാണ് ഓടുപൊളിച്ച് ചാടിപ്പോയത്

വീണ്ടും വീഴ്‌ച; കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ 17 കാരി ഓടുപൊളിച്ച് ചാടിപ്പോയി
വീണ്ടും വീഴ്‌ച; കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ 17 കാരി ഓടുപൊളിച്ച് ചാടിപ്പോയി

By

Published : Feb 20, 2022, 11:01 AM IST

കോഴിക്കോട്:കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ച് കടന്നുകളഞ്ഞത്. ഞായറാഴ്ച രാവിലെയാണ് പൊലീസിന് വിവരം ലഭിച്ചത്.

'പ്രവർത്തനവും നടത്തിപ്പും അതിപരിതാപകരം'

സംഭവത്തില്‍ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ശനിയാഴ്‌ച ഒരു യുവാവ് ചാടിപ്പോയിരുന്നു. വൈകിട്ട് കുളിമുറിയുടെ വെന്‍റിലേറ്റർ പൊളിച്ചാണ് 21 കാരൻ ചാടിപ്പോയത്. മെഡിക്കൽ കോളജ് പൊലീസിന്‍റെ അന്വേഷണത്തിൽ, ചാടിപ്പോയ യുവാവിനെ രാത്രി ഷൊർണൂരിൽ നിന്നും കണ്ടെത്തിയിരുന്നു.

ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഒരു സ്ത്രീയും പുരുഷനും ഇവിടെ നിന്ന് ചാടിപ്പോയിരുന്നു. കൊലപാതകം നടന്ന പഴയ കെട്ടിടത്തിൻ്റെ ചുമര്‍, വെള്ളം കൊണ്ട് നനച്ചും പാത്രം കൊണ്ട് തുരന്നുമാണ് ഇവർ കടന്നുകളഞ്ഞത്. കുതിരവട്ടത്ത് ഈയിടെ നടന്ന സംഭവവികാസങ്ങളിൽ വകുപ്പ് തല അന്വേഷണം നടത്തി ഡി.എം.ഒ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

ALSO READ:മികച്ച ഫയർ സ്റ്റേഷനായി പയ്യന്നൂർ അഗ്നിരക്ഷ നിലയം

മാനസിക ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനവും നടത്തിപ്പും അതിപരിതാപകരമെന്നാണ് അന്വേഷണ റിപ്പോർട്ട്. നിലവിലെ ജീവനക്കാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്നും അവർ നിസഹായരാണെന്നും കണ്ടെത്തിയിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ളവരെ പരിചരിക്കാൻ പറ്റിയ ഒരു സംവിധാനവും നിലവിൽ ഇല്ല. ജയിൽ സംവിധാനം പോലെ പ്രത്യേക പരിശീലനം കിട്ടിയ ജീവനക്കാരെ ഉടൻ നിയമിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

ആധുനികവത്ക്കരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details