കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ആദ്യ സ്വയം പര്യാപ്‌ത കുടുംബശ്രീ സിഡിഎസ് കോഴിക്കോട് - മറ്റ് സിഡിഎസുകള്‍ക്കും മാതൃക

മറ്റ് സിഡിഎസുകള്‍ക്കും മാതൃക, നിറവേറിയത് സര്‍ക്കാര്‍ ലക്ഷ്യം

കോർപ്പറേഷൻ കുടുംബശ്രീ സിഡിഎസ്

By

Published : Sep 19, 2019, 3:05 AM IST

കോഴിക്കോട്: സ്വയംപര്യാപ്‌തമായ സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ സിഡിഎസ് എന്ന പേര് ഇനി കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീ സിഡിഎസിന് സ്വന്തം. കോർപ്പറേഷനിലെ മൂന്ന് സിഡിഎസുകള്‍ക്കും ഇനി മുതൽ സർക്കാർ സഹായമില്ലാതെ പ്രവര്‍ത്തിക്കാനാകും. ഒരു വർഷം പതിമൂന്നര ലക്ഷം രൂപയാണ് മൂന്ന് സിഡിഎസുകളുടെയും പ്രവർത്തനങ്ങൾക്ക് വരുന്ന ചെലവ്. ഈ പണമാണ് തങ്ങളുടെ ചെറുതും വലതുമായ സംരംഭങ്ങളിൽ നിന്ന് കോർപ്പറേഷൻ കുടുംബശ്രീ സ്വന്തമായി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വന്തമായി പദ്ധതികള്‍ തുടങ്ങാനും പ്രവർത്തകരുടെ ആനുകൂല്യം വർധിപ്പിക്കാനും സിഡിഎസിന് കഴിയുമെന്ന് കോർപ്പറേഷൻ കുടുംബശ്രീ പ്രോജക്ട് ഓഫീസർ എം.വി. റംസി ഇസ്മായിൽ പറഞ്ഞു.

ആദ്യ സ്വയം പര്യാപ്‌ത കുടുംബശ്രീ സിഡിഎസ് കോഴിക്കോട്
കുടുംബശ്രീകള്‍ സ്വയംപര്യാപ്‌തമാകണമെന്ന സര്‍ക്കാര്‍ ലക്ഷ്യമാണ് ഇതോടെ പൂര്‍ത്തിയായത്. കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീയുടെ നേട്ടം സംസ്ഥാനത്തെ മറ്റ് കുടുംബശ്രീ യൂണിറ്റുകൾക്കും മാതൃകയാകുമെന്നാണ് പ്രതീക്ഷ.

ABOUT THE AUTHOR

...view details