കോഴിക്കോട്: കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ ക്ഷാമം. നിരവധി ട്രിപ്പുകൾ മുടങ്ങി. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പോ ആയ കോഴിക്കോട് 'ഡീസൽ ഇല്ല' ബോർഡ് ഉയർന്നു.
ഡീസൽ ക്ഷാമത്തെ തുടർന്ന് ദീർഘദൂര അന്തർ സംസ്ഥാന സർവീസുകൾ ഒന്നുപോലും ആരംഭിക്കാൻ കഴിഞ്ഞില്ല. ഇതോടെ ബാംഗ്ലൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, കുറ്റ്യാടി, കണ്ണൂർ, കാസർകോട് ട്രിപ്പുകൾ മുടങ്ങി. ഇന്ന് ഉച്ചയോടെ ഡീസൽ എത്തുമെന്നാണ് പ്രതീക്ഷ.