കോഴിക്കോട്: ട്യൂണ മത്സ്യം ഉണക്കിയത്, കുങ്കുമം, 10 താക്കോലിന്‍റെ പൂട്ട്, കുട്ടികൾക്കുള്ള അപസ്‌മാര നെയ്യ്... നാട്ടില്‍ മറ്റെവിടെയും കിട്ടാത്തത് ഇവിടെ കിട്ടും... ഇത് കോഴിക്കോട് കുറ്റിച്ചിറയിലെ കോയസന്‍റെ പീടിക.. തീപ്പെട്ടിയും മസാലപ്പൊടിയും അത്തറും ഉണക്കമീനും എല്ലാം ഈ ടാർപോളിൻ കൊണ്ട് മറച്ച കടയില്‍ കിട്ടും.
35 വർഷം മുൻപാണ് കോയസൻ പീടിക തുടങ്ങിയത്. ഇതിനിടെ നാട്ടില്‍ സൂപ്പർമാർക്കറ്റുകളും ഓൺലൈൻ സ്റ്റോറുകളും വൻ ഹിറ്റായി. അപ്പോഴും കോയസന്‍റെ കച്ചവടം ടാർപോളിൻ മറച്ച പീടികയില്‍ തന്നെ.. ഭാര്യയാണ് ഇറച്ചിമസാലയും ബിരിയാണി മസാലയും തയ്യാറാക്കുന്നത്. വീട്ടില്‍ ഉപയോഗിച്ച് ഗുണമേന്മ ഉറപ്പാക്കിയ ശേഷമാണ് വില്‍പന. അതാണ് കോയസന്‍റെ ട്രേഡ് സീക്രട്ട്.