കോഴിക്കോട് :കോട്ടൂളിയിലെ പെട്രോൾ പമ്പിൽ കവർച്ച. വ്യാഴാഴ്‌ച (09.06.22) പുലർച്ചെ 1.40ഓടെയാണ് സംഭവം. പമ്പിൽ നിന്ന് അമ്പതിനായിരം രൂപ നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടും മുഖംമൂടിയും ധരിച്ചെത്തി, കോഴിക്കോട്ട് പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച ; സിസിടിവി ദൃശ്യം പുറത്ത് - കവർച്ച സിസിടിവി ദൃശ്യങ്ങൾ
സംഭവം കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ; അമ്പതിനായിരം രൂപ കവർന്നതായി വിവരം
കോട്ടും മുഖം മൂടിയും ധരിച്ചെത്തി, പെട്രോൾ പമ്പ് ജീവനക്കാരെ കെട്ടിയിട്ട് കവർച്ച ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പെട്രോൾ പമ്പ് ജീവനക്കാരനായ മുഹമ്മദ് റാഫിയെ കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. കോട്ടും മുഖം മൂടിയും ധരിച്ചെത്തിയ വ്യക്തി മൽപ്പിടുത്തത്തിലൂടെ ജീവനക്കാരനെ കീഴടക്കി തോർത്തുമുണ്ട് കൊണ്ട് കൈകൾ ബന്ധിച്ചതിന് ശേഷം പണം കവരുകയായിരുന്നു.
മുഹമ്മദ് റാഫിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.