കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പു സെക്രട്ടറി അജിത്ത് കുമാറിന് സമര്‍പ്പിച്ചു. വിജിലൻസ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ബുധനാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ഒരു പോലെ വീഴ്‌ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിര്‍മാണത്തിലിരിക്കെയാണ് പാലത്തിന്‍റെ ബീം തകര്‍ന്നത്. സംഭവസമയത്ത് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്‍റ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണ്.