കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള ജലപാത യാഥാർഥ്യമാകുകയാണ്. തീരദേശ യാത്രാകപ്പൽ സര്‍വീസ് പ്രാവർത്തികമാക്കുന്നതിനാവശ്യമായ നടപടികൾ തുറമുഖവകുപ്പ് ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ഗതാഗതക്കുരുക്ക് പതിവായ മലബാറിൽതീരദേശ യാത്രാക്കപ്പൽ സര്‍വീസ് ആരംഭിക്കുന്നത് ചെറുതല്ലാത്ത ആശ്വാസമാണ് നൽകുക. യാത്രക്കാർക്കും ചരക്കുനീക്കത്തിനും മാത്രമല്ല വിനോദസഞ്ചാര മേഖലക്കും ഇത്വലിയ നേട്ടമാകും. കോഴിക്കോട്ട്നിന്നും കൊച്ചി വരെ സർവീസ് നടത്തുന്നതിന് രണ്ട് കപ്പലുകളാണ് സേഫ് ബോട്ട് ട്രിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ എത്തിച്ചത്. യാത്ര ആരംഭിക്കുന്നതിനായി ഈ കപ്പലുകൾക്ക് ഇനിഎംഎംഡി കൊച്ചിയുടെ അംഗീകാരംമാത്രമാണ് വേണ്ടത്.തുറമുഖവകുപ്പുംസംസ്ഥാന സർക്കാരും ഇത് സംബന്ധിച്ചുള്ള പഠനം നടത്തുകയും അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട്-കൊച്ചി ജലപാത യാഥാർഥ്യമാകുന്നു - ജലപാത
ഗതാഗതക്കുരുക്ക് പതിവായ മലബാറിൽ തീരദേശ യാത്രാക്കപ്പൽ ഗതാഗതം ചെറുതല്ലാത്ത ആശ്വാസമാണ് നൽകുക. യാത്രക്കാർക്കും ചരക്കുനീക്കത്തിനും മാത്രമല്ല വിനോദസഞ്ചാര മേഖലക്കും ഇത് വലിയ നേട്ടമാകുമെന്നാണ് മലബാർ ഡെവലപ്മെന്‍റ് കൗൺസിൽ പ്രതീക്ഷിക്കുന്നത്.
മലബാർ ഡെവലപ്മെന്‍റ്കൗൺസിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിവേദനത്തിന് മറുപടിയായി ലഭിച്ച കത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. എംഎംഡിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ അടുത്ത മാസം തന്നെ കപ്പൽ സർവീസ് ആരംഭിക്കാനാകുമെന്നപ്രതീക്ഷയിലാണ് മലബാർ ഡെവലപ്മെന്‍റ്കൗൺസിൽ. തീരദേശ യാത്രാ കപ്പൽ ഗതാഗതം യാഥാർത്ഥ്യമാകുന്നതോടെ മലബാറിന്‍റെമുഖച്ഛായ തന്നെ മാറുമെന്നുംയാത്രാ കപ്പൽ ഗതാഗതം മലബാറിലെ ടൂറിസം വളർച്ചയ്ക്ക്കൈത്താങ്ങാകുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.