കോഴിക്കോട്: കക്കയം ഡാമിന്‍റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. അണക്കെട്ടിന്‍റെ ഷട്ടര്‍ 10 സെൻ്റീമീറ്റർ ഉയര്‍ത്തി സെക്കൻഡിൽ 8 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളിലെത്തിയതോടെയാണ് നടപടി.
ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍; കക്കയം ഡാമിന്‍റെ ഷട്ടര്‍ തുറന്നു - kozhikode latest news
അണക്കെട്ടിന്‍റെ ഷട്ടര്‍ 10 സെൻ്റീമീറ്റർ ഉയര്‍ത്തി സെക്കൻഡിൽ 8 ക്യൂബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയ്‌ക്ക് ഇരു കരയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
![ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍; കക്കയം ഡാമിന്‍റെ ഷട്ടര്‍ തുറന്നു kakkayam dam കക്കയം ഡാമിന്‍റെ ഷട്ടര്‍ തുറന്നു ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയ കുറ്റ്യാടി പുഴ kozhikode latest news kakkayam dam shutter opened](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16059390-thumbnail-3x2-ll.jpg)
ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍; കക്കയം ഡാമിന്‍റെ ഷട്ടര്‍ തുറന്നു
ആവശ്യമെങ്കില്‍ പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയിൽ 5 സെൻ്റീമീറ്ററോളം വെള്ളം ഉയരാനാണ് സാധ്യത. ഇതിനാന്‍ കുറ്റ്യാടി പുഴയ്‌ക്ക് ഇരു കരയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.