കോഴിക്കോട്: മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാശനഷ്‌ടങ്ങളും വർധിക്കുന്നു. മാവൂരിൽ കൺവെൻഷൻ സെൻ്ററിലേക്ക് ഗ്രാസിം ഫാക്‌ടറിയുടെ മതില്‍ ഇടിഞ്ഞുവീണ് വിവാഹത്തിനായി ഒരുക്കിയ ഭക്ഷണമുൾപ്പെടെ നശിച്ചു. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹത്തിനിടെയാണ് സംഭവം.
കോഴിക്കോട് വിവാഹ സത്കാര ചടങ്ങിലേക്ക് വെള്ളം ഇരച്ചു കയറി: ഭക്ഷണമുൾപ്പെടെ നശിച്ചു - കോഴിക്കോട്ട് ഭിത്തി ഇടിഞ്ഞുവീണ് ഭക്ഷണമുൾപ്പെടെ നശിച്ചു
മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്ന കൺവെൻഷൻ സെൻ്ററിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണ് നാശനഷ്‌ടമുണ്ടായത്

കോഴിക്കോട്ട് കനത്ത മഴ; കൺവെൻഷൻ സെൻ്ററിലേക്ക് ഭിത്തി ഇടിഞ്ഞുവീണു, ഭക്ഷണമുൾപ്പെടെ നശിച്ചു
കോഴിക്കോട് വിവാഹ സത്കാര ചടങ്ങിലേക്ക് വെള്ളം ഇരച്ചു കയറി നാശനഷ്‌ടം
കൺവെൻഷൻ സെൻ്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തി ഒലിച്ചെത്തുകയായിരുന്നു. ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി. കച്ചേരിക്കുന്ന് അങ്കണവാടിയില്‍ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Last Updated : Jul 16, 2022, 4:17 PM IST