കോഴിക്കോട്: എസ്എംഎ (സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി) രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇമ്രാന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് ഇന്ന് (2021 ജൂലൈ 9 വെള്ളി) യോഗം ചേരും. ഹൈക്കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ആറ് ഡോക്ടർമാരാണുള്ളത്. രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജിലേ ഡോക്ടർമാരാണ്.
ആരോഗ്യസ്ഥിതി വിലയിരുത്താൻ ആറംഗ സമിതി
18 കോടി രൂപ ചിലവുള്ള മരുന്നിനായി സർക്കാർ സഹായം ആവശ്യപ്പെട്ട ഇമ്രാന്‍റെ പിതാവ് പെരിന്തൽമണ്ണ സ്വദേശി ആരിഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ആരോഗ്യസ്ഥിതി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്.
അപൂർവ രോഗം ബാധിച്ചതിനാൽ ജനിച്ച നാൾ മുതൽ കഴിഞ്ഞ അഞ്ച് മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ഇമ്രാൻ ചികിത്സയിൽ കഴിയുകയാണ്. സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കണ്ണൂർ മാട്ടൂൽ കപ്പാലം സ്വദേശി മുഹമ്മദിന്‍റെ ജീവിതം കഴിഞ്ഞ ദിവസങ്ങളിലായി ഏവരുടെയും കണ്ണ് നനയിച്ചിരുന്നു. മുഹമ്മദിനുള്ള മരുന്നിനായി കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങൾ 18 കോടി രൂപ സമാഹരിച്ചതും ഏറെ ചർച്ചാവിഷയമായിരുന്നു.
ഇതിന് പിന്നാലെയാണ് ഇതേ രോഗം ബാധിച്ച കുഞ്ഞ് ഇമ്രാനെയും പുറംലോകം അറിയുന്നത്. ഇമ്രാന് 18 കോടി രൂപ വിലവരുന്ന മരുന്ന് ലഭ്യമാക്കണമെന്ന ഹർജിയിൽ കുട്ടിയെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബുധനാഴ്‌ചയാണ് ആറംഗ സമിതിയെ കോടതി നിയോഗിച്ചത്.
ALSO READ:കുരുന്നുകളുടെ ജീവനാണ്'; അപൂര്‍വ രോഗത്തിന്‍റെ മരുന്നിന് നികുതിയിളവ് ആവശ്യപ്പെട്ട് കേരളം
ALSO READ:കൈകോർത്ത് മലയാളി; മുഹമ്മദിനായി ഒഴുകിയെത്തിയത് 18 കോടി