കോഴിക്കോട്:സംസ്ഥാനത്ത് തന്നെ ആദ്യമായി ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റ് അരങ്ങേറാനൊരുങ്ങുന്നതിന്‍റെ ആനന്ദത്തിലാണ് കോഴിക്കോട് നഗരം. മൂന്ന് ദിവസത്തെ ആദ്യ 'തരംഗ്' സംഗീതോത്സവം ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെ ടാഗോര്‍ സെന്‍റിനറി ഹാളിൽവച്ച് നടക്കും. 'തരംഗ്' എന്ന പേരില്‍ ഇനി എല്ലാവര്‍ഷവും ഹിന്ദുസ്ഥാനി സംഗീതോത്സവത്തിന് ജില്ലയില്‍ വേദിയൊരുക്കാനാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമ്പായി മ്യൂസിക് അക്കാദമിയുടെ തീരുമാനം.
ഉമ്പായിയുടെ സ്‌മരണാര്‍ഥം കോഴിക്കോട് ഹിന്ദുസ്ഥാനി സംഗീതോത്സവം: 'തരംഗ് ഫെസ്റ്റ്' ഓഗസ്റ്റ് ഒന്ന് മുതല്‍ - ഉമ്പായിയുടെ സ്‌മരണാര്‍ഥം ടാഗോര്‍ ഹാളിൽവച്ച് തംരംഗ് ഫെസ്റ്റ്
2018, ഓഗസ്റ്റ് ഒന്നിന് വിടവാങ്ങിയ മലയാളത്തിന്‍റെ പ്രിയ ഗസല്‍ ഗായകനും സംഗീതജ്ഞനുമായ ഉമ്പായിയുടെ സ്‌മരണാര്‍ഥം കോഴിക്കോട് ടാഗോര്‍ ഹാളിൽവച്ച് മൂന്ന് ദിവസങ്ങളിലാണ് 'തംരംഗ്' ഫെസ്റ്റ് സംഘടിപ്പിക്കുക
![ഉമ്പായിയുടെ സ്‌മരണാര്‍ഥം കോഴിക്കോട് ഹിന്ദുസ്ഥാനി സംഗീതോത്സവം: 'തരംഗ് ഫെസ്റ്റ്' ഓഗസ്റ്റ് ഒന്ന് മുതല്‍ kozhikode hindustani tarang fest kozhikode hindustani music tarang fest തംരംഗ് ഫെസ്റ്റ് ഓഗസ്റ്റ് ഒന്ന് മുതല്‍ കോഴിക്കോട് ഉമ്പായിയുടെ സ്‌മരണാര്‍ഥം കോഴിക്കോട് ഹിന്ദുസ്ഥാനി സംഗീതോത്സവം ഉമ്പായിയുടെ സ്‌മരണാര്‍ഥം ടാഗോര്‍ ഹാളിൽവച്ച് തംരംഗ് ഫെസ്റ്റ് kozhikode todays news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15972839-thumbnail-3x2-umbayi.jpg)
ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന പരിപാടി വൈകിട്ട് അഞ്ച് മുതല്‍ ആരംഭിക്കും. ഗസല്‍, മെഹ്ഫില്‍, കഥക് തുടങ്ങിയ പരിപാടികളുമായി പ്രശസ്‌തര്‍ അരങ്ങിലെത്തും. ദീപക് മറാത്തെ, ഷഹബാസ് അമന്‍ എന്നിവരുടെ ഗസല്‍, സരണ്യാസ് സഹസ്രയുടെ കഥക് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. കോഴിക്കോടുള്ള ഗായകരുടെ ഗസലും ഉണ്ടാകും. ഹിന്ദുസ്ഥാനി സംഗീതം കൂടുതല്‍ ആസ്വദിക്കാനും അറിവുനേടാനും അവസരം ഒരുക്കുകയാണ് തരംഗിന്‍റെ ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ ഫെസ്റ്റ് വിപുലമായി നടത്താനാണ് സംഘടനയുടെ പദ്ധതി.
മൂന്ന് ദിവസത്തെ പരിപാടിയില്‍ സെമിനാറുകളും, ചര്‍ച്ചകളും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. മലയാളികളുടെ പ്രിയ ഗായകന്‍ ഉമ്പായിയുടെ ഓര്‍മ പുതുക്കല്‍ കൂടിയാണ് 'തരംഗ് ഫെസ്റ്റ്'. ഓഗസ്റ്റ് ഒന്നിന് ഇത്തവണത്തെ ഉമ്പായി പുരസ്‌കാരം ഷഹബാസ് അമന് ഈ വേദിയില്‍വച്ച് സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.