കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന - Kozhikode food security check
മലബാർ ടേസ്റ്റിയെന്ന വെളിച്ചെണ്ണയില്‍ മായം ചേർത്തതായി കണ്ടെത്തി
കോഴിക്കോട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന
കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ വിഭാഗം മുക്കത്ത് നടത്തിയ പരിശോധനയിൽ മായം കലർന്ന വെളിച്ചെണ്ണ കണ്ടെത്തി. മലബാർ ടേസ്റ്റിയെന്ന വെളിച്ചെണ്ണയിലാണ് മായം ചേർത്തതായി കണ്ടെത്തിയത്. ബാലുശ്ശേരിയിലും ഇതേ ബ്രാൻഡ് വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയിരുന്നു. വെളിച്ചെണ്ണ നിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡോ.രഞ്ജിത്ത് പി ഗോപി പറഞ്ഞു. ഡോ. രഞ്ജിത്ത് പി.ഗോപി,ഡോ. അനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.