കേരളം

kerala

ETV Bharat / state

കോഴിക്കോട്ട് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു - Electronic voting machine distribution

കൊവിഡ് പ്രോട്ടോകോൾ, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിച്ചുകൊണ്ടായിരുന്നു വിതരണം.

തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം  കോഴിക്കോട് തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം  കോഴിക്കോട്  തെരഞ്ഞെടുപ്പ് സാമഗ്രികൾ  തെരഞ്ഞെടുപ്പ്  Kozhikode Electronic voting machine distribution  Electronic voting machine distribution  Electronic voting machine
കോഴിക്കോട്ട് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

By

Published : Apr 5, 2021, 12:17 PM IST

കോഴിക്കോട്: ജില്ലയിൽ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി രാവിലെ എട്ടു മണി മുതലായിരുന്നു വിതരണം. 13 മണ്ഡലങ്ങളിലും അതീവ സുരക്ഷയോടെയാണ് പോളിങ്ങ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നത്.

കോഴിക്കോട്ട് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ് , വോട്ടേഴ്‌സ് സ്ലിപ്പ്, സ്‌റ്റേഷനറി സാമഗ്രികൾ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. കൊവിഡ് പ്രോട്ടോകോൾ, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിച്ചുകൊണ്ടായിരുന്നു വിതരണം. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി തുടങ്ങിയവയാണ് ജില്ലയിലെ മണ്ഡലങ്ങൾ.

യഥാക്രമം മടപ്പള്ളി ഗവ.കോളജ്, മേമുണ്ട ഹയർ സെക്കന്‍ററി സ്‌കൂൾ, മടപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂൾ, ബാലുശ്ശേരി മർക്കസ് ഹൈസ്‌കൂൾ, ഗവ. പോളിടെക്‌നിക്കൽ സ്‌കൂൾ, വെള്ളിമാട്‌കുന്ന് ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക്, മലബാർ ക്രിസ്‌ത്യൻ കോളജ് ഹയർ സെക്കന്‍ററി സ്‌കൂൾ, ഗവ.ആർട്‌സ് ആന്‍റ് സയൻസ് കോളജ്, ഗവ.ലോ കോളേജ് വെള്ളിമാട്‌കുന്ന്, കൊടുവള്ളി കെ.എം.ഒ ഹയർ സെക്കന്‍ററി സ്‌കൂൾ, കൊരങ്ങാട് താമരശ്ശേരി സെന്‍റ് അൽഫോൻസ സീനിയർ സെക്കന്‍ററി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് വിതരണം നടക്കുന്നത്.

ABOUT THE AUTHOR

...view details