കോഴിക്കോട്: കോഴിക്കോട് 888 പേർക്ക് കൂടി കൊവിഡ്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല് പേര്‍ക്കും രോഗം. ഒൻപത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 873 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 6109 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. കോഴിക്കോട് ചികിത്സയിലുള്ളവരുടെ എണ്ണം 9333 ആയി. ചികിത്സയിലായിരുന്ന 1042 പേര്‍ കൂടി രോഗമുക്തിനേടി. വിദേശത്ത് നിന്നെത്തിയ ബാലുശേരി, ഫറോക്ക് സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീരകിച്ചത്.
കോഴിക്കോട് 888 പേർക്ക് കൂടി കൊവിഡ്; 1042 പേര്‍ക്ക് രോഗമുക്തി - സമ്പര്‍ക്കം വഴി രോഗം
കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒൻപത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 873 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
എലത്തൂര്‍, കല്ലായി, കനകാലയ ബാങ്ക്, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, മാങ്കാവ്, ചേവായൂര്‍, വെളളിപറമ്പ്, കോവൂര്‍, മേരിക്കുന്ന്, വെളളിമാടുകുന്ന്, ബേപ്പൂര്‍, അരക്കിണര്‍, പയ്യാനക്കല്‍, ഫ്രാന്‍സിസ് റോഡ്, വേങ്ങേരി, മലാപ്പറമ്പ്, ചക്കുംകടവ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, കുറ്റിച്ചിറ, കുണ്ടുപറമ്പ്, പുതിയപാലം, വൈ.എം.ആര്‍.സി. റോഡ്, മാളിക്കടവ്, കരിക്കാംകുളം, തടമ്പാട്ടുത്താഴം, സിവില്‍ സ്റ്റേഷന്‍, ചെലവൂര്‍, പറമ്പത്ത്, കാളൂര്‍ റോഡ്, കിണാശേരി, വട്ടക്കിണര്‍, നടുവട്ടം, ഇടിയങ്ങര, പാറോപ്പടി, കോട്ടൂളി, പുതിയങ്ങാടി, അരീക്കാട്, നല്ലളം, കൊളത്തറ, ചെറുവണ എന്നിവിടങ്ങളിലാണ് സമ്പര്‍ക്കം വഴി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.