കേരളം

kerala

ETV Bharat / state

കോഴിക്കോട് 736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ സമ്പര്‍ക്കം വഴി 685 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്

കൊവിഡ് കണക്ക്  കോഴിക്കോട് കൊവിഡ്  കൊവിഡ് രോഗമുക്തി  kozhikode covid tally  COVID-19  covid by contact  കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  kozhikode district medical officer
കോഴിക്കോട് 736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 6, 2020, 7:50 PM IST

Updated : Oct 6, 2020, 8:06 PM IST

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 736 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 628 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. വിദേശത്ത് നിന്നും എത്തിയ എട്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 685 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 358 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9933 ആയി. അതേസമയം ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാരുടെ എണ്ണം 290 ആണ്. ഇതിൽ 5990 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് എത്തിയവര്‍:

കോഴിക്കോട് കോര്‍പറേഷന്‍ 2, ഫറോക്ക് 1, നാദാപുരം 4, നരിക്കുനി 1.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ 5, നാദാപുരം 2, കുറ്റ്യാടി, മരുതോങ്കര, പയ്യോളി എന്നിവിടങ്ങളിൽ ഒന്ന് വീധം.

ഉറവിടം വ്യക്തമല്ലാത്തവര്‍:

കോഴിക്കോട് കോര്‍പറേഷന്‍ 10, ഒളവണ്ണ 3, വടകര 2, അഴിയൂര്‍, ബാലുശ്ശേരി, ചാത്തമംഗലം, ചേളന്നൂര്‍, ഏറാമല, കാക്കൂര്‍, കട്ടിപ്പാറ, കായണ്ണ, കിഴക്കോത്ത്, കൂരാച്ചുണ്ട്, കൊയിലാണ്ടി, മരുതോങ്കര, നാദാപുരം, നൊച്ചാട്, കൊടുവളളി, തിക്കോടി, പെരുമണ്ണ, തലക്കുളത്തൂര്‍ എന്നിവിടങ്ങളിൽ ഒന്ന് വീധം.

സമ്പര്‍ക്കം മൂലം കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌ത സ്ഥലങ്ങള്‍:

കോഴിക്കോട് കോര്‍പറേഷന്‍ 358 (വേങ്ങേരി, കുതിരവട്ടം, നടക്കാവ്, മാങ്കാവ്, കോട്ടൂളി, കരുവിശ്ശേരി, അരയിടത്തുപാലം, വെസ്റ്റ്ഹില്‍, എരഞ്ഞിക്കല്‍, ചെറുവണ്ണൂര്‍, പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, മലാപ്പറമ്പ്, ചെലവൂര്‍, കാരപ്പറമ്പ്, കല്ലായി, ഈസ്റ്റ്ഹില്‍, പൊക്കുന്ന്, എടക്കാട്, എരഞ്ഞിക്കല്‍, പുതിയറ, നല്ലളം, റാം മോഹന്‍ റോഡ്, കണ്ണഞ്ചേരി, വട്ടാംപൊയില്‍, വട്ടക്കിണര്‍, കല്ലായി, ചക്കുംകടവ്, കിണാശ്ശേരി, മൂഴിക്കല്‍, കണ്ണാടിക്കല്‍, കൊമ്മേരി, സിവില്‍ സ്റ്റേഷന്‍, മീഞ്ചന്ത, കുറ്റിച്ചിറ, പയ്യാനക്കല്‍, അരീക്കാട്, കോന്നാട്, ഡിവിഷന്‍ 9, 67, 29, 7, 16, 71, 66), കുരുവട്ടൂര്‍ 35, പെരുവയല്‍ 29, ഒളവണ്ണ 27, ഓമശ്ശേരി 20, പയ്യോളി 15, ഫറോക്ക് 15, ചേമഞ്ചേരി 15, കായക്കൊടി 13, വളയം 11, നാദാപുരം 10, കുന്ദമംഗലം 9, മുക്കം 9, ചേളന്നൂര്‍ 8, നൊച്ചാട് 7, തൂണേരി 6, കൊടുവളളി 6, കക്കോടി 5, പുതുപ്പാടി 5, താമരശ്ശേരി 5, മരുതോങ്കര 5, കുറ്റ്യാടി 5, പെരുമണ്ണ 5.

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ 10, എടച്ചേരി 2, കടലുണ്ടി 1, കൂടരഞ്ഞി 3, കോട്ടൂര്‍ 1, മുക്കം 1, ഓമശ്ശേരി 1, പുതുപ്പാടി 1, പെരുവയല്‍ 1, വടകര 1, ഒളവണ്ണ 1.

നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍:

കോഴിക്കോട് മെഡിക്കല്‍ കോളജ് 397, ഗവ. ജനറല്‍ ആശുപത്രി 242, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്എല്‍ടിസി 108, കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിസി 131, ഫറോക്ക് എഫ്എല്‍ടിസി 124, എന്‍ഐടി മെഗാ എഫ്എല്‍ടിസി 267, എഡബ്ലിയുഎച്ച് എഫ്എല്‍ടിസി 99, മണിയൂര്‍ നവോദയ എഫ്എല്‍ടിസി 107, ലിസ എഫ്എല്‍ടിസി പുതുപ്പാടി 44, കെഎംഒ എഫ്എല്‍ടിസി കൊടുവളളി 95, അമൃത എഫ്എല്‍ടിസി കൊയിലാണ്ടി 100, അമൃത എഫ്എല്‍ടിസി വടകര 75, എന്‍ഐടി നൈലിറ്റ് എഫ്എല്‍ടിസി 54, പ്രോവിഡന്‍സ് എഫ്എല്‍ടിസി 75, ശാന്തി എഫ്എല്‍ടിസി ഓമശ്ശേരി 97, എംഇടി എഫ്എല്‍ടിസി നാദാപുരം 78, ഒളവണ്ണ എഫ്എല്‍ടിസി (ഗ്ലോബല്‍ സ്‌കൂള്‍) 85, എംഇഎസ് കോളേജ് കക്കോടി 92, ഇഖ്ര ഹോസ്‌പിറ്റല്‍ 80, ബിഎംഎച്ച് 93, മൈത്ര ഹോസ്‌പിറ്റല്‍ 29, നിര്‍മ്മല ഹോസ്‌പിറ്റല്‍ 7, ഐഐഎം കുന്ദമംഗലം 100, കെഎംസിടി നേഴ്‌സിംഗ് കോളേജ് 78, കെഎംസിടി ഹോസ്‌പിറ്റല്‍ 60, എംഎംസി ഹോസ്‌പിറ്റല്‍ 129, മിംസ് എഫ്എല്‍ടിസികള്‍ 66, കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം 14, മലബാര്‍ ഹോസ്‌പിറ്റല്‍ 29, റേയ്‌സ് ഫറോക്ക് 48, ഫിംസ് ഹോസ്റ്റല്‍ 35, മെറീന എഫ്എല്‍ടിസി ഫറോക്ക് 142, സുമംഗലി ഓഡിറ്റോറിയം എഫ്എല്‍ടിസി 183, മറ്റു സ്വകാര്യ ആശുപത്രികള്‍ 66.

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 69 (മലപ്പുറം 17, കണ്ണൂര്‍ 17, ആലപ്പുഴ 2, കൊല്ലം 3, പാലക്കാട് 6, തൃശൂര്‍ 4, തിരുവനന്തപുരം 6, എറണാകുളം 12, വയനാട് 1, കാസര്‍കോട് 1).

Last Updated : Oct 6, 2020, 8:06 PM IST

ABOUT THE AUTHOR

...view details